മുംബൈ: നടപ്പു വര്‍ഷം (കലണ്ടര്‍ വര്‍ഷം) ആദ്യ പകുതി വിപണി ഇന്ന് പൂര്‍ത്തിയാക്കി. ബുധനാഴ്ച്ച നഷ്ടത്തിലാണ് സെന്‍സെക്സും നിഫ്റ്റിയും കച്ചവടം നിര്‍ത്തിയത്. വാള് സ്ട്രീറ്റിലെ മങ്ങിയ തുടക്കം ഇന്ത്യന്‍ വിപണിയിലെ ആവേശം തല്ലികെടുത്തി. ഇന്ത്യന്‍ സമയം 2.45 -ന് ഡൗ ജോണ്‍സ് ഫ്യൂച്ചറുകള്‍ 0.45 ശതമാനവും എസ് ആന്‍ഡ് പി 500, നാസ്ദാഖ് കോമ്പോസൈറ്റ് ഫ്യൂച്ചറുകള്‍ 0.3 ശതമാനവും വീതം നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ഇന്ന് യൂറോപ്പിലും ഓഹരി വിപണി ഇടറി. പണപ്പെരുപ്പം ഉയരുന്നതിനൊപ്പം വിവിധ സാമ്പത്തിക മേഖലകളില്‍ പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം വിതയ്ക്കുന്ന ആശങ്കയും യൂറോപ്യന്‍ ഓഹരികളുടെ ഇറക്കത്തിന് കാരണമായി. ഓട്ടോ ഓഹരികള്‍ നിലംപതിച്ചതിനെത്തുടര്‍ന്ന് രാവിലെത്തന്നെ സ്റ്റോക്സ് 600 സൂചിക 0.9 ശതമാനമാണ് താഴോട്ടുപോയത്.
ഇതേസമയം, ഏഷ്യയില്‍ സമ്മിശ്ര വികാരം ഇന്ന് രൂപംകൊണ്ടു. ജപ്പാന്റെ നിക്കെയ് സൂചിക 0.07 ശതമാനം പതറിയപ്പോള്‍ ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.3 ശതമാനവും ചൈനയുടെ ഷാങ്ഹായ് കോമ്പോസൈറ്റ് സൂചിക 0.5 ശതമാനവും വീതം നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിക്ക് പറയാനുള്ളത് നഷ്ടക്കണക്കാണ്.
ബിഎസ്ഇ സെന്‍സെക്സ് സൂചിക 67 പോയിന്റ് കുറഞ്ഞ് 52,483 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു (0.13 ശതമാനം നഷ്ടം). വ്യാപാരത്തിനിടെ 393 പോയിന്റ് വരെയും ഉയര്‍ന്ന ശേഷമായിരുന്നു ബോംബെ സൂചികയുടെ പിന്‍വാങ്ങല്‍. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 27 പോയിന്റ് ഇടിഞ്ഞ് 15,721 എന്ന നിലയിലും ഇന്ന് തിരശ്ശീലയിട്ടു (0.17 ശതമാനം നഷ്ടം).
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, മാരുതി സുസുക്കി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് വന്‍ത്തകര്‍ച്ചയില്‍ നിന്ന് വിപണിയെ പിടിച്ചുനിര്‍ത്തിയത്. 0.3 ശതമാനം മുതല്‍ 1.3 ശതമാനം വരെ നേട്ടം മേല്‍പ്പറഞ്ഞ ഓഹരികളില്‍ ദൃശ്യമായി. മറുഭാഗത്ത് ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ടെക്ക് മഹീന്ദ്ര ഓഹരികള്‍ സെന്‍സെക്സ്, നിഫ്റ്റി സൂചികകളുടെ കുതിപ്പിന് 'സഡന്‍ ബ്രേക്കിട്ടു'.
വിശാല വിപണികളില്‍ സമ്മിശ്ര ട്രെന്‍ഡാണ് കണ്ടത്. ബിഎസ്ഇ മിഡ്ക്യാപ് 0.03 ശതമാനം തകര്‍ന്നപ്പോള്‍ ബിഎസ്ഇ സ്മോള്‍ക്യാപ് 0.56 ശതമാനം നേട്ടത്തില്‍ ദിനം പിന്നിട്ടു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഐടി മാത്രമേ ഇന്ന് നേട്ടം കുറിച്ചുള്ളൂ (0.6 ശതമാനം). നിഫ്റ്റി മീഡിയ (-0.8 ശതമാനം), നിഫ്റ്റി ബാങ്ക് (-0.7 ശതമാനം) സൂചികകള്‍ ഏറ്റവും പിന്നില്‍പ്പോയി.
തിളക്കം ഇവര്‍ക്ക്
ഇന്നത്തെ വ്യാപാരത്തിനിടെ സിപ്ലാ ഓഹരികള്‍ റെക്കോര്‍ഡ് ഉയരം കൈവരിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സിപ്ലയുടെ ഓഹരി വില 997.20 രൂപ വരെയും ഉയരുകയുണ്ടായി (2 ശതമാനം നേട്ടം). മോഡേണ കമ്പനിയുടെ കോവിഡ് വാക്സീന് ഇറക്കുമതി ചെയ്യാന്‍ ഡിസിജിഐയുടെ (ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ) അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് സിപ്ല ഓഹരികള്‍ കുതിച്ചത്.
ഇന്ത്യയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മോഡേണയുടെ കോവിഡ് വാക്സീന് ഉപയോഗിക്കാന്‍ അനുവാദമുണ്ട്. എന്തായാലും കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 4 ശതമാനത്തിലേറെയാണ് സിപ്ല ഓഹരികള്‍ മുന്നേറിയത്.
ഇന്നത്തെ വ്യാപാരത്തിനിടെ കയ്യടി നേടിയ മറ്റൊരു ഓഹരിയാണ് യുഫ്ളെക്സ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ യുഫ്ളെക്സിന്റെ ഓഹരി വില 573 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. മാര്‍ച്ച് പാദത്തിലെ ഗംഭീര പ്രകടനമാണ് യുഫ്ളെക്സിന് തുണയായത്. ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഫ്ളെക്സിബിള്‍ പാക്കേജിങ് കമ്പനിയായ യുഫ്ളെക്സ് കഴിഞ്ഞ പാദത്തില്‍ 163 ശതമാനം വളര്‍ച്ച കുറിച്ചു. ജനുവരി - മാര്‍ച്ച് കാലത്ത് കമ്പനിയുടെ അറ്റാദായം 264.7 കോടി രൂപയിലാണ് എത്തിനില്‍ക്കുന്നത്.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications