മുംബൈ: കോവിഡിന്റെ രണ്ടാം വരവില്‍ വിപണി വിറങ്ങലിച്ചു നില്‍ക്കുകയാണ്. തിങ്കളാഴ്ച്ച നിക്ഷേപകര്‍ വില്‍പ്പനക്കാരായപ്പോള്‍ 3.6 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിപണിയില്‍ വിറ്റുപോയത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫാര്‍മ സൂചിക മാത്രമേ നേട്ടത്തില്‍ ദിനം പിന്നിട്ടുള്ളൂ. 0.17 ശതമാനം നേട്ടത്തില്‍ ഫാര്‍മ സൂചിക ഇടപാടുകള്‍ മതിയാക്കി.
നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി സാമ്പത്തികകാര്യ സൂചികകള്‍ 2.5 മുതല്‍ 4 ശതമാനം വരെ ഇന്ന് താഴോട്ടു പോയി. നിഫ്റ്റി ഓട്ടോ, റിയല്‍റ്റി, മെറ്റല്‍ സൂചികകളിലെ നഷ്ടം 4 ശതമാനത്തിന് മുകളിലേക്കാണ്. നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി സൂചികകള്‍ യഥാക്രമം 0.33 ശതമാനവും 0.9 ശതമാനവും വീതം നഷ്ടം രേഖപ്പെടുത്തി.

തിങ്കളാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 883 പോയിന്റ് ചോര്‍ന്ന് 47,949 എന്ന നിലയിലും എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 258 പോയിന്റ് ചോര്‍ന്ന് 14,359 എന്ന നിലയിലുമാണ് കച്ചവടം മതിയാക്കിയത്. ഇരു സൂചികകളിലും 1.8 ശതമാനം വീതം തകര്‍ച്ച കാണാം. നിഫ്റ്റിയില്‍ ബ്രിട്ടാണിയ, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഇന്‍ഫോസിസ്, വിപ്രോ, സിപ്ല ഓഹരികളാണ് മുന്നേറിയത്. 0.6 മുതല്‍ 1.5 ശതമാനം വരെ നേട്ടം കുറിക്കാന്‍ മേല്‍പ്പറഞ്ഞ ഓഹരികള്‍ക്ക് സാധിച്ചു.
മറുഭാഗത്ത് അദാനി പോര്‍ട്സ്, പവര്‍ ഗ്രിഡ്, ഓഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് ഓഹരികള്‍ നഷ്ടം നേരിട്ടവരില്‍ പ്രധാനികളായി. 4 ശതമാനം വരെ തകര്‍ച്ച മേല്‍പ്പറഞ്ഞ ഓഹരികളിലുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.9 ശതമാനവും സ്മോള്‍ക്യാപ് സൂചിക 1.6 ശതമാനവും നഷ്ടം കുറിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിപണി തകര്‍ന്നടിഞ്ഞെങ്കിലും നേര് വിപരീത ചിത്രമാണ് ആഗോള വിപണികളില്‍ തിങ്കളാഴ്ച്ച കണ്ടത്. കോവിഡ് ആശങ്ക വിട്ടുമാറി സമ്പദ്ഘടനകള്‍ തിരിച്ചെത്തുന്ന വേളയില്‍ ആഗോള ഓഹരികളില്‍ പുത്തനുണര്‍വ് ദൃശ്യമായി. യൂറോപ്പിലെ സ്റ്റോക്സ് 600 സൂചിക 0.2 ശതമാനം നേട്ടം കുറിച്ചപ്പോള്‍ എംഎസ്സിഐയുടെ പ്രധാന യൂറോപ്യന്‍ സൂചിക 0.1 ശതമാനം മുന്നേറി. ജപ്പാന്റെ നിക്കെയ് സൂചികയിലും ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയിലും ഭേദപ്പെട്ട പ്രകടനം കാണാം. ചൈനയുടെ സിഎസ്ഐ300 സൂചിക 2.4 ശതമാനമാണ് തിങ്കളാഴ്ച്ച കുതിച്ചത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും



Click it and Unblock the Notifications