മുംബൈ: തിങ്കളാഴ്ച്ച നേരിയ നഷ്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 86.95 പോയിന്റ് ഇടറി 49,771.29 എന്ന നില കുറിച്ചു (0.17 ശതമാനം ഇടിവ്). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 7.60 പോയിന്റ് താഴോട്ടു പോയി 14,736.40 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (0.05 ശതമാനം ഇടിവ്). ആദ്യം ഇടറിയെങ്കിലും നേട്ടത്തോടെയാണ് ഇന്ന് മിഡ്ക്യാപ് സൂചിക ദിനം പിന്നിട്ടത്.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഐടി, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി എഫ്എംസിജി എന്നിവ 1 ശതമാനം വീതം നേട്ടം കണ്ടെത്തി. ഇതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ഓട്ടോ സൂചികകള്‍ നഷ്ടത്തില്‍ ചുവടുവെച്ചു. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്പ്പറേഷന്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോര്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടം കുറിച്ചത്. മറുഭാഗത്ത് അദാനി പോര്‍ട്സ്, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ടെക്ക് മഹീന്ദ്ര, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി. വിപണിയുടെ ഇന്നത്തെ സംഗ്രഹം ചുവടെ കാണാം.
- അവസാന മിനിറ്റുകളിലാണ് വിപണി വലിയ നഷ്ടത്തില്‍ നിന്നും കരകയറിയത്.
- സെന്‍സെക്സ് 500 പോയിന്റിലേറെ തിരിച്ചുപിടിച്ചു; ക്ലോസിങ് ബെല്‍ 49,771.3.
- മിഡ്ക്യാപ് സൂചിക ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കി; മിഡ്ക്യാപില്‍ അദാനി എന്റര്‍പ്രൈസസ് വലിയ മുന്നേറ്റം നടത്തി.
- 190 പോയിന്റ് ഉയര്‍ന്ന് 23,603.3 എന്ന നിലയില്‍ മിഡ്ക്യാപ് ദിനം പിന്നിട്ടു.
- സ്വകാര്യ ബാങ്ക് ഓഹരികള്‍ നിഫ്റ്റിയെ പിന്നോട്ടു വലിച്ചു; ഐടി ഓഹരികള്‍ സൂചികയെ വലിയ വീഴ്ച്ചയില്‍ നിന്ന് രക്ഷിച്ചു.
- നിഫ്റ്റി ക്ലോസിങ് ബെല്‍ 14,736.4 പോയിന്റ്.
- നിഫ്റ്റി ബാങ്ക് സൂചിക 1 ശതമാനത്തിലേറെ ഇടറി; ക്ലോസിങ് 33,603.5.
- 6 ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് 7 ശതമാനം മുന്നേറി.
- ആമസോണ്‍ - ഫ്യൂച്ചര്‍ ഗ്രൂപ്പ് കേസുമായി ബന്ധപ്പെട്ടുള്ള മാര്‍ച്ച് 18 -ലെ വിധി ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications