മുംബൈ: ബുധനാഴ്ച്ച വിപണിയില്‍ വന്‍ത്തകര്‍ച്ച. അവസാന മണിക്കൂറില്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 931 പോയിന്റ് ഇടറി 49,120 നിലയിലേക്ക് പതിക്കുന്നതിന് വിപണി സാക്ഷിയായി. ഒടുവില്‍ അവസാന മണി മുഴങ്ങുമ്പോള്‍ 871 പോയിന്റ് നഷ്ടത്തില്‍ 49,180 എന്ന നിലയിലാണ് സെന്‍സെക്സ് വ്യാപാരം പൂര്‍ത്തിയാക്കിയത് (1.74 ശതമാനം ഇടര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ വന്‍ത്തകര്‍ച്ച ദൃശ്യം. 265 പോയിന്റ് നഷ്ടത്തില്‍ 14,549 എന്ന നിലയില്‍ ഇന്ന് നിഫ്റ്റി ഇടപാടുകള്‍ മതിയാക്കി (1.79 ശതമാനം ഇടര്‍ച്ച.

സെന്‍സെക്സില്‍ ആകെ രണ്ടു ഓഹരികള്‍ മാത്രമേ നേട്ടത്തില്‍ കാലുറപ്പിച്ചുള്ളൂ. പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും ഏഷ്യന്‍ പെയിന്റ്സും ഇക്കൂട്ടത്തില്‍പ്പെടും. ബാക്കിയെല്ലാവരും ബുധനാഴ്ച്ച വലിയ നഷ്ടം പേറി. 4 ശതമാനത്തിലേറെ വീണ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് നഷ്ടം നേരിട്ടവരില്‍ പ്രധാനി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐടിസി, എന്‍ടിപിസി, ഓഎന്‍ജിസി ഓഹരികളിലും കാര്യമായ പതര്‍ച്ച കാണാം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ എന്നീ എട്ടു സ്റ്റോക്കുകളുടെ തകര്‍ച്ചയില്‍ സെന്‍സെക്സില്‍ നിന്നും 600 പോയിന്റാണ് ചോര്‍ന്നത്. മേല്‍പ്പറഞ്ഞ ഓഹരികളെല്ലാം 1.5 ശതമാനത്തിനും 4 ശതമാനത്തിനും ഇടയില്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍എസ്ഇയില്‍ സിപ്ല മാത്രമാണ് കാര്യമായ നേട്ടം കണ്ടെത്തിയുള്ളൂ. നിഫ്റ്റിയിലെ 47 ഓഹരികളും ചുവപ്പിലാണ് ദിനം പൂര്‍ത്തിയാക്കിയത്.
വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. മിഡ്ക്യാപ് സൂചിക 1.6 ശതമാനവും സ്മോള്‍ക്യാപ് സൂചിക 1.4 ശതമാനവും താഴോട്ടു പോയി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഫാര്‍മ ഒഴികെ മറ്റെല്ലാം നഷ്ടത്തിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ 3 ശതമാനത്തിലേറെ ഇടറി. നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ബാങ്ക് സൂചികകളിലും കാണാം 2 ശതമാനം തകര്‍ച്ച. ഇതേസമയം, നിഫ്റ്റി ഫാര്‍മ സൂചിക മാത്രം 0.08 ശതമാനം നേട്ടം കണ്ടെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
