മുംബൈ: വെള്ളിയാഴ്ച്ച ആരോഗ്യകരമായ വാങ്ങലുകള്‍ കണ്ടിട്ടും വിപണി നഷ്ടത്തില്‍ ദിനം പിന്നിട്ടു. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതാണ് സെന്‍സെക്സ്, നിഫ്റ്റി സൂചികകളെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. നടപ്പു വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായി റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചത് വിപണിയുടെ മുന്നേറ്റങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. രണ്ടാം കോവിഡ് തരംഗം മുന്‍നിര്‍ത്തി പണപ്പെരുപ്പ നിരക്ക് 5.1 ശതമാനം തൊടുമെന്നും കേന്ദ്ര ബാങ്ക് ഇന്ന് പ്രവചിച്ചിട്ടുണ്ട്.
ഇക്കാരണങ്ങളാല്‍ ദിവസത്തെ ഏറ്റവും ഉയര്‍ച്ചയില്‍ നിന്നും സെന്‍സെക്സ് 436 പോയിന്റാണ് താഴോട്ടു വീണത്. ഈ സമയം 51,953 പോയിന്റെന്ന നിലയില്‍ സൂചിക ഇടറി. എന്നാല്‍ അവസാന മണി മുഴങ്ങുമ്പോള്‍ 132 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയാണ് സെന്‍സെക്സ് തിരശ്ശീലയിട്ടത്. 52,100 എന്ന നിലയിലേക്ക് സൂചിക തിരിച്ചെത്തി (0.25 ശതമാനം നഷ്ടം). നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ നിന്നും 64 പോയിന്റാണ് ഇന്ന് ചോര്‍ന്നത്. 15,670 എന്ന നിലയില്‍ നിഫ്റ്റി ദിനം പിന്നിട്ടു. വെള്ളിയാഴ്ച്ചത്തെ വ്യാപാരത്തിനിടെ 15,734 പോയിന്റ് വരെയും ഉയരാന്‍ നിഫ്റ്റിക്ക് സാധിച്ചിരുന്നു.

ബാങ്ക്, എഫ്എംസിജി ഓഹരികളിലെ ക്ഷീണമാണ് സെന്‍സെക്സിനും നിഫ്റ്റിക്കും ഇന്ന് വിനയായത്. നെസ്ലെ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്താന്‍ യൂണിലെവര്‍ ലിമിറ്റമഡ്, ആക്സിസ് ബാങ്ക്, ടൈറ്റന് കമ്പനി ഓഹരികള്‍ കാര്യമായ ഇടര്‍ച്ച കുറിച്ചു. മൊത്തത്തിലുള്ള ചിത്രത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 1 ശതമാനം താഴോട്ടുപോയി. നിഫ്റ്റി സ്വകാര്യ ബാങ്ക് 0.8 ശതമാനവും നിഫ്റ്റി എഫ്എംസിജി 0.4 ശതമാനവും പിന്നില്‍പ്പോയത് കാണാം. മറുഭാഗത്ത് നിഫ്റ്റി ലോഹം, റിയല്‍റ്റി സൂചികകള്‍ 1.6 ശതമാനം വരെ മുന്നേറുന്നതിന് വിപണി സാക്ഷിയായി.
ഇതേസമയം യാത്ര, ടൂറിസം, ടൂര്‍ ഓപ്പറേഷന്, ഹോട്ടല്‍, ഏവിയേഷന്‍, സ്പാ ക്ലിനിക്ക, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയ മേഖലകളില്‍ 15,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിശാല വിപണികള്‍ ഗൗരവമായി ഉണര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.63 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് 0.78 ശതമാനവുമാണ് ഇന്ന് നേട്ടം കയ്യടക്കിയത്. ഇന്നത്തെ വ്യാപാരത്തിനിടെ 22,540 പോയിന്റ് വരെ മിഡ്ക്യാപും 24,280 പോയിന്റ് വരെ സ്മോള്‍ക്യാപും ഉയരുകയുണ്ടായി.
വ്യക്തിഗത ഓഹരികളില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 6 ശതമാനം നേട്ടത്തോടെ 143.75 രൂപ തൊടാന്‍ ഇന്ന് ഇന്ത്യന്‍ ഹോട്ടല്‍സിന് സാധിച്ചു. 10 ശതമാനം നേട്ടം കണ്ടെത്തിയ റോയല്‍ ഓര്‍ക്കിഡ് ഹോട്ടല്‍സും (92.70 രൂപ) 8 ശതമാനം നേട്ടം കുറിച്ച് താജ് ജിവികെ ഹോട്ടല്‍സും പട്ടികയില്‍ കേമന്മാരായി. യുണൈറ്റഡ് ബ്രിവറീസ് ഗ്ലോബസ് സ്പിരിറ്റ്സ്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഐഎഫ്ബി അഗ്രോ ഇന്‍ഡസ്ട്രീസ്, റാഡിക്കോ ഖെയ്ത്താന്‍ മുതലായ മദ്യ ഓഹരികള്‍ 1 മുതല്‍ 8 ശതമാനം വരെയും മുന്നേറ്റം കാഴ്ച്ചവെച്ചിട്ടുണ്ട്.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications