മുംബൈ: കഴിഞ്ഞ നാലു ദിവസവും നഷ്ടത്തില്‍ വ്യാപാരം നിര്‍ത്തിയ വിപണി വെള്ളിയാഴ്ച്ച ട്രെന്‍ഡ് മാറ്റിക്കുറിച്ചു. ഫാര്‍മ, ബാങ്കിങ് ഓഹരികളിലെ ഉണര്‍വ് മുതലെടുത്ത സെന്‍സെക്സും നിഫ്റ്റിയും ദിവസത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നിലയ്ക്ക് അരികിലാണ് നങ്കൂരമിട്ടത്. ഉച്ചയ്ക്ക് ശേഷമായിരുന്നു വിപണിയുടെ മുന്നേറ്റം. ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി തുടങ്ങിയ വമ്പന്മാരുടെ കുതിപ്പ് ഇന്ത്യന്‍ സൂചികകള്‍ക്ക് കരുത്തായി.
ഇന്ന് ബിഎസ്ഇ സെന്‍സെക്സ് സൂചിക 166 പോയിന്റ് നേട്ടത്തില്‍ 52,485 എന്ന നിലയിലാണ് നിര്‍ത്തിയത് (0.32 ശതമാനം മുന്നേറ്റം). ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 42 പോയിന്റ് ഉയര്‍ന്ന് 15,722 എന്ന നിലയിലും ദിനം പൂര്‍ത്തിയാക്കി (0.27 ശതമാനം നേട്ടം).

റിലയന്‍സ് (1.59 ശതമാനം), ഐസിഐസിഐ ബാങ്ക് (1.48 ശതമാനം), എസ്ബിഐ (1.05 ശതമാനം), എച്ച്ഡിഎഫ്സി (0.73 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.67 ശതമാനം), ബജാജ് ഫൈനാന്‍സ് (0.64 ശതമാനം), ഭാരതി എയര്‍ടെല്‍ (0.56 ശതമാനം), ആക്സിസ് ബാങ്ക് (0.54 ശതമാനം) ഓഹരികളാണ് സെന്‍സെക്സില്‍ മുന്നിലെത്തിയത്. ടാറ്റ സ്റ്റീല്‍ (-2.30 ശതമാനം), പവര്‍ഗ്രിഡ് (-1.26 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-0.59 ശതമാനം), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (-0.51 ശതമാനം) ഓഹരികള്‍ കാര്യമായ നഷ്ടവും ഇന്ന് ഏറ്റുവാങ്ങി.
വെള്ളിയാഴ്ച്ച സ്മോള്‍ക്യാപ് ഓഹരികളിലാണ് കാര്യമായ വില്‍പ്പന നടന്നത്. മംഗളം സിമന്റ്, ഒമാക്സി, ഓണ്‍മൊബൈല്‍ ഗ്ലോബല്‍, റൂട്ട് മൊബൈല്‍, ഇന്‍ഡോകോ റെമഡീസ് ഓഹരികളുടെ പിന്‍ബലത്തില്‍ ബിഎസ്ഇ സ്മോള്‍ക്യാപ് 1 ശതമാനം മുന്നേറി.
ബിഎസ്ഇ മിഡ്ക്യാപ് തുടക്കത്തില്‍ നേട്ടത്തില്‍ ചുവടുവെച്ചെങ്കിലും അദാനി ട്രാന്സ്മിഷന്, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, ജെഎസ്ഡബ്ല്യു എനര്‍ജി, സെയില്‍, വോഡഫോണ്‍ ഇന്ത്യ ഓഹരികളിലെ തകര്‍ച്ച വിനയായി. പോയിന്റ് നിലയില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് ദിനം പൂര്‍ത്തിയാക്കിയത്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഫാര്‍മയാണ് ഇന്ന് ഏറ്റവും മുന്നില്‍. 0.6 ശതമാനം നേട്ടം സൂചികയില്‍ ദൃശ്യമായി. 0.4 ശതമാനം ഉയര്‍ച്ചയുമായി നിഫ്റ്റി ബാങ്കാണ് തൊട്ടുപിന്നില്‍. മറുഭാഗത്ത് നിഫ്റ്റി ലോഹം 1.5 ശതമാനം തകര്‍ച്ച കുറിച്ച് ഏറ്റവും പിന്നിലായി.
ആഗോള വിപണികള്‍
വെള്ളിയാഴ്ച്ച യൂറോപ്യന്‍ വിപണി കാര്യമായി ഉണര്‍ന്നിട്ടുണ്ട്. സ്റ്റോക്സ് 600 സൂചിക 0.5 ശതമാനം നേട്ടമാണ് കുറിക്കുന്നത്. സെമികണ്ടക്ടര്‍ നിര്‍മാതാക്കളുടെ കുതിപ്പ് മുന്‍നിര്‍ത്തി ടെക്നോളജി ഓഹരികള്‍ 1 ശതമാനം വരെ ഉയര്‍ന്നു. ഏഷ്യയില്‍ ജപ്പാന്റെ നിക്കെയ് സൂചിക 0.3 ശതമാനവും ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.6 ശതമാനവും വീതം നേട്ടം കണ്ടെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
