മുംബൈ: അവസാന നിമിഷത്തെ വാങ്ങലുകള്‍ തുണച്ചു; ബുധനാഴ്ച്ച വലിയ നഷ്ടത്തില്‍ നിന്നും പൊടുന്നനെയാണ് വിപണി കരകയറിയത്. റിലയന്‍സിനൊപ്പം ഓട്ടോ, ലോഹ ഓഹരികളും ഉണര്‍ന്നതോടെ ഇന്ത്യന്‍ സൂചികകള്‍ പരിക്കുകള്‍ കൂടാതെ ദിനം പിന്നിട്ടു. രാജ്യാന്തര വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 71 ഡോളറായി ഉയര്‍ന്ന സാഹചര്യം സെന്‍സെക്സിലും നിഫ്റ്റിയിലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വന്‍മുന്നേറ്റത്തിന് ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതിനും ഇന്ന് വിപണി സാക്ഷിയായി.

അവസാന മണി മുഴങ്ങുമ്പോള്‍ ബോംബെ സൂചിക 85 പോയിന്റ് നഷ്ടത്തില്‍ 51,849 എന്ന നിലയാണ് രേഖപ്പെടുത്തിയത് (0.16 ശതമാനം വീഴ്ച). ഐടിസി (3 ശതമാനം), ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടെക്ക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ് ഓഹരികള്‍ സെന്‍സെക്സില്‍ കാര്യമായ നഷ്ടം ഏറ്റുവാങ്ങി. മറുഭാഗത്ത് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, പവര്‍ ഗ്രിഡ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി ഓഹരികളാണ് വലിയ തകര്‍ച്ചയില്‍ നിന്നും സെന്‍സെക്സിനെ പിടിച്ചെഴുന്നേല്‍പ്പിച്ചത്. 2 ശതമാനം വരെ നേട്ടം ഈ ഓഹരികള്‍ ബുധനാഴ്ച്ച കാഴ്ച്ചവെച്ചു.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 1 പോയിന്റ് നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. സൂചിക 15,576 എന്ന നില കുറിച്ചു. ഇന്നത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 51,450 പോയിന്റ് വരെയും നിഫ്റ്റി 15,460 പോയിന്റ് വരെയും താഴോട്ടുപോയിരുന്നു. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടിയാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 22,164 പോയിന്റുമായി പുതിയ റെക്കോര്‍ഡ് ഉയര്‍ച്ച ഇന്ന് കണ്ടെത്തി. പിഎന്‍ബി ഹൗസിങ് ഫൈനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, മുത്തൂറ്റ് ഫൈനാന്‍സ്, സെന്‍ട്രല്‍ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവരുടെ ചുവടുപ്പിടിച്ചാണ് മിഡ്ക്യാപ് സൂചിക 1.7 ശതമാനം ബുധനാഴ്ച്ച മുന്നേറിയത്.
ബിഎസ്ഇ സ്മോള്‍ക്യാപ് സൂചികയിലും കാണാം 1.35 ശതമാനം കുതിച്ചുച്ചാട്ടം. 23,842 എന്ന റെക്കോര്‍ഡ് നിലവാരം കയ്യടക്കിയ ശേഷം 23,841 എന്ന നിലയില്‍ സൂചിക ദിനം പൂര്‍ത്തിയാക്കി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചാല്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 3 ശതമാനത്തോളമാണ് ബുധനാഴ്ച്ച ഉണര്‍ന്നത്.
ഓഹരി വിറ്റഴിക്കല്‍ മുന്‍നിര്‍ത്തി പൊതുമേഖലാ ബാങ്കുകളുടെ പട്ടിക നീതി ആയോഗ് സെക്രട്ടറിമാരുടെ സമിതിക്ക് കൈമാറിയെന്ന വിവരം സൂചികയ്ക്ക് തുണയായി. വാര്‍ത്തയെത്തുടര്‍ന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക് ഓഹരികള്‍ 3 മുതല്‍ 8 ശതമാനം വരെയാണ് ഉയര്‍ന്നത്. നിഫ്റ്റി ഫാര്‍മ സൂചികയിലും 2 ശതമാനം നേട്ടം ഇന്ന് കാണാം. മറുഭാഗത്ത് നിഫ്റ്റി ഐടി 0.77 ശതമാനവും നിഫ്റ്റി എഫ്എംസിജി 0.5 ശതമാനവും വീതം തകര്‍ച്ച രേഖപ്പെടുത്തി.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications