മുംബൈ: തിങ്കളാഴ്ച്ച ഓഹരി വിപണി നഷ്ടത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി. സാമ്പത്തിക, ഫാര്‍മ, ഓട്ടോ സ്റ്റോക്കുകളിലെ തകര്‍ച്ചയാണ് ഇന്ന് വിപണിക്ക് വിനയായത്. ആഗോള വിപണികളില്‍ കാര്യമായ ചലനങ്ങള്‍ സംഭവിക്കാതിരുന്നതും ഇന്ത്യന്‍ സൂചികകള്‍ക്ക് ക്ഷീണം ചെയ്തു.
അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 397 പോയിന്റ് നഷ്ടത്തില്‍ 50,395.08 നില രേഖപ്പെടുത്തി (0.78 ശതമാനം ഇടിവ്). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 101.45 പോയിന്റ് ഇടറി 14,929.50 നിലയിലും വ്യാപാരം അവസാനിപ്പിച്ചു (0.67 ശതമാനം ഇടിവ്). മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളിലും തകര്‍ച്ച ദൃശ്യമായി.

വ്യവസായങ്ങളുടെ വില സൂചികയില്‍ നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഐടി, നിഫ്റ്റി പൊതുമേഖലാ സൂചികകളാണ് ഇന്ന് മുന്നേറിയത്. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ഡിവിസ് ലബോറട്ടറീസ്, ബജാജ് ഫിന്‍സെര്‍വ്, ഗെയില്‍ ഇന്ത്യാ, ബജാജ് ഫൈനാന്‍സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ ഏറെ പിന്നിലായി. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക്ക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് ഇന്ന് സൂചികയില്‍ തിളങ്ങിയത്. വിപണിയിലെ ഇന്നത്തെ പ്രധാന സംഭവികാസങ്ങള്‍ ചുവടെ കാണാം.
- വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
- സെന്‍സെക്സില്‍ നിന്ന് 397 പോയിന്റ് ചോര്‍ന്നു; നിഫ്റ്റിയില്‍ നിന്ന് 102 പോയിന്റും.
- എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഓഹരികളാണ് നിഫ്റ്റിയെ പിന്നോട്ടു വലിച്ചത്.
- നിഫ്റ്റി ബാങ്ക് സൂചിക 314 പോയിന്റ് ഇടറി 35,183 നില രേഖപ്പെടുത്തി
- നിഫ്റ്റി മിഡ്ക്യാപ് സൂചിക 136 പോയിന്റ് നഷ്ടത്തില്‍ 23,952 നിലയിലെത്തി.
- നിഫ്റ്റിയില്‍ 27 സ്റ്റോക്കുകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
- ഡിവിസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്പ്, ബജാജ് ഫിന്‍സെര്‍വ് സ്റ്റോക്കുകള്‍ വലിയ നഷ്ടം കുറിച്ചു.
- ലോഹ സ്റ്റോക്കുകള്‍ കാര്യമായ നേട്ടം കയ്യടക്കി; ജെഎസ്ഡബ്ല്യു സ്റ്റീല്‍ കൂട്ടത്തില്‍ പ്രധാനിയായി.
- ലാഭവിഹിതം തീരുമാനിക്കുന്നതിനായുള്ള ബോര്‍ഡ് യോഗത്തിന് മുന്നോടിയായി ബിപിസിഎല്‍ ഓഹരികള്‍ ചെറിയ നേട്ടം കുറിച്ചു.
- ഓബറോയി, ജെബിഎം ഓട്ടോ, ഫിലാടെക്സ് കമ്പനികള്‍ മിഡ്ക്യാപില്‍ മുന്നേറി.
- എയു ഫിന് ബാങ്ക്, ബിഇഎംഎല്‍, മാഗ്മ ഫിന്, തേജസ്, ജിഎസ്എഫ്സി, ജസ്റ്റ് ഡയല് ഓഹരികള്‍ 4 മുതല്‍ 5 ശതമാനം വരെ ഇടിഞ്ഞു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications