മുംബൈ: ഒരു കാല് ലാഭത്തിലും ഒരു കാല് നഷ്ടത്തിലും ഉറപ്പിച്ചാണ് വിപണി വ്യാഴാഴ്ച്ച വ്യാപാരം നടത്തിയത്. ഇന്നത്തെ ഓരോ വീഴ്ച്ചയിലും നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ തിക്കിത്തിരക്കി; ഓരോ ഉയര്‍ച്ചയിലും ലാഭമെടുപ്പിനും ഇവര്‍ തയ്യാറായി. ദിവസവ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ ബോംബെ സൂചിക 642 പോയിന്റ് ഉയര്‍ന്ന് 50,376 എന്ന നിലവരെ എത്തിയിരുന്നു. എന്നാല്‍ ലാഭമെടുപ്പ് വ്യാപകമായപ്പോള്‍ സെന്‍സെക്സ് 49,766 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് വിരാമമിട്ടു. നിഫ്റ്റി 14,889 എന്ന നിലയിലും ദിനം പൂര്‍ത്തിയാക്കി. ഏപ്രില്‍ സീരീസിലെ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്ടുകള്‍ക്കും ഇന്ന് തിരശ്ശീല വീണു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പണനയം ഉദാരമായി നിലനിര്‍ത്തിയത് പ്രമാണിച്ച് രാവിലെ ഇന്ത്യന്‍ സൂചികകള്‍ കാര്യമായ മുന്നേറ്റം നടത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം 50,000 മാര്‍ക്കും നിഫ്റ്റി 15,000 മാര്‍ക്കും മറികടക്കുകയുണ്ടായി. പക്ഷെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ വിപണിയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. എന്തായാലും ലോഹ മേഖലയില്‍ വലിയ വാങ്ങലുകള്‍ സംഭവിച്ചതുകൊണ്ട് തുടര്‍ച്ചയായി നാലാം ദിനവും വിപണി നേട്ടത്തില്‍ കച്ചവടം മതിയാക്കി. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 32 പോയിന്റും നിഫ്റ്റി 24 പോയിന്റും മാത്രമാണ് മുന്നേറിയത്. ടെക്നിക്കല്‍ ചാര്‍ട്ട് പ്രകാരം ദിവസവ്യാപാരത്തിനിടെ പ്രതിരോധ നില മറികടന്നതുകൊണ്ട് 51,800 മാര്‍ക്കിലേക്ക് ചുവടുവെയ്ക്കാന്‍ സെന്‍സെക്സിന് വാതില്‍ തുറന്നുകിട്ടിയിട്ടുണ്ട്. 15,350 മാര്‍ക്ക് പിന്നിടാന്‍ നിഫ്റ്റിക്കും അവസരമുണ്ട്.
വിശാല വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് ഇന്ന് കണ്ടത്. ബിഎസ്ഇ മിഡ്ക്യാപ് 0.18 ശതമാനം താഴോട്ടു പോയി. ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.13 ശതമാനവും മുന്നേറി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി മെറ്റലാണ് കാര്യമായി തിളങ്ങിയത്. സൂചിക 4,869 പോയിന്റ് വരെ എന്‍എസ്ഇയില്‍ കയ്യടക്കി. അവസാന മണി മുഴങ്ങുമ്പോള്‍ 4.5 ശതമാനം നേട്ടത്തോടെ 4,855 എന്ന നിലയിലാണ് നിഫ്റ്റി മെറ്റല്‍ വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയാണ് ഇന്ന് മുന്നില്‍. 1.3 ശതമാനം നഷ്ടം സൂചിക രേഖപ്പെടുത്തി. 1 ശതമാനം ഇടര്‍ച്ചയുമായി നിഫ്റ്റി ഓട്ടോയും തൊട്ടുപിന്നിലുണ്ട്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
