മുംബൈ: ചൊവാഴ്ച്ച നേരിയ ഇടര്‍ച്ചയോടെ ഓഹരി വിപണിക്ക് സമാപനം. രാവിലെ 52,517 പോയിന്റ് വരെ കുതിച്ചുയര്‍ന്ന ബിഎസ്ഇ സെന്‍സെക്സ് സൂചിക അവസാന മണി മുഴങ്ങുമ്പോള്‍ 49 പോയിന്റ് നഷ്ടത്തില്‍ 52,104.17 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (0.09 ശതമാനം ഇടര്‍ച്ച). നേരിയ നഷ്ടം നിഫ്റ്റിയില്‍ പ്രതിഫലിക്കുന്നുണ്ടെങ്കിലും 15,300 നില സൂചിക മുറുക്കെപ്പിടിച്ചു. 1.25 പോയിന്റ് നഷ്ടത്തില്‍ 15,313.45 എന്ന നിലയിലാണ് നിഫ്റ്റിയുടെ നില്‍പ്പ് (0.008 ശതമാനം ഇടര്‍ച്ച). ദിവസ വ്യാപാരത്തില്‍ പവര്‍ ഗ്രിഡാണ് സെന്‍സെക്സില്‍ വന്‍ മുന്നേറ്റം നടത്തിയത്. പവര്‍ ഗ്രിഡ് ഓഹരികള്‍ 6 ശതമാനത്തിന് മുകളില്‍ നേട്ടം കുറിച്ചു.

പവര്‍ ഗ്രിഡിന് പുറമെ ഓഎന്‍ജിസി (5.18 ശതമാനം), എന്‍ടിപിസി (2.89 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (2.3 ശതമാനം), മാരുതി സുസുക്കി (1.36 ശതമാനം), റിലയന്‍സ് (1.24 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.93 ശതമാനം), എല്‍ ആന്‍ഡ് ടി (0.72 ശതമാനം), ടെക്ക് മഹീന്ദ്ര (0.70 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (0.54 ശതമാനം) ഓഹരികളും സെന്‍സെക്സില്‍ തിളങ്ങിയത് കാണാം. ഇതേസമയം, ആക്സിസ് ബാങ്ക് ഓഹരികള്‍ വന്‍ തകര്‍ച്ച നേരിട്ടു. 2.37 ശതമാനത്തോളം വീഴ്ച്ചയാണ് ആക്സിസ് ബാങ്ക് ഓഹരികള്‍ക്ക് സംഭവിച്ചത്. ഐസിഐസിഐ ബാങ്ക് (-2.31 ശതമാനം), നെസ്ലെ ഇന്ത്യ (-1.64 ശതമാനം), ഇന്‍ഫോസിസ് (-1.13 ശതമാനം), എസ്ബിഐ (-1.02 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (-0.93 ശതമാനം) ഓഹരികളും തകര്‍ച്ച നേരിട്ടവരുടെ പട്ടികയിലുണ്ട്.
സമ്മിശ്ര പ്രതികരണമാണ് നിഫ്റ്റി മേഖലാ സൂചികകളില്‍. നിഫ്റ്റി ലോഹ സൂചിക 3 ശതമാനത്തോളം നേട്ടം കൊയ്തു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയും 2 ശതമാനം ഉയര്‍ന്നു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടു പ്രകാരം ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ വിവരവും വിപണിയില്‍ സ്വാധീനം ചെലുത്തി. വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം വീണു. സ്മോള്‍ ക്യാപ് സൂചികയ്ക്ക് മാറ്റമില്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
