മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം നിക്ഷേപകരില്‍ പുതിയ ആശങ്കയുണര്‍ത്തുകയാണ്.
അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 31 പോയിന്റ് ഇടറി 50,364 നില രേഖപ്പെടുത്തി (0.06 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 19 പോയിന്റ് നഷ്ടത്തില്‍ 14,910 നിലയിലാണ് ഇടപാടുകള്‍ക്ക് വിരാമമിട്ടത് (0.13 ശതമാനം തകര്‍ച്ച).

സെന്‍സെക്സിലെ 30 സ്റ്റോക്കുകളില്‍ 14 എണ്ണം മാത്രമേ നേട്ടത്തില്‍ ചുവടുറപ്പിച്ചുള്ളൂ. നിഫ്റ്റിയിലാകട്ടെ 50 സ്റ്റോക്കുകളില്‍ 20 എണ്ണം മാത്രം പച്ചയില്‍ നിലകൊണ്ടു.
ഏഷ്യന്‍ പെയിന്റ്സ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഐടിസി, ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക്ക് സിമന്റ് എന്നീ ഓഹരികളാണ് ഇന്ന് നേട്ടക്കാരുടെ പട്ടികയിലെത്തിയത്.
മറുഭാഗത്ത് സിപ്ല, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബിപിസിഎല്‍, ശ്രീറാം സിമന്റ്, ആക്സിസ് ബാങ്ക്, ഡിവിസ് ലാബ്സ് ഓഹരികള്‍ കാര്യമായ നഷ്ടം നേരിട്ടു. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് കാഴ്ച്ചവെച്ചത്.
ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും 0.4 ശതമാനം വീതം മുന്നേറി. എംഫസിസ്, ഹിന്ദുസ്താന്‍ എയറോനോട്ടിക്സ്, അദാനി പവര്‍, ശ്രീറാം ട്രാന്‍സ്പോര്‍ട് ഫൈനാന്‍സ്, എയു സ്മോള്‍ ഫൈനാന്‍സ് ബാങ്ക് ഓഹരികള്‍ മിഡ്ക്യാപില്‍ തിളങ്ങി. ഇന്റലക്ട് ഡിസൈന്‍ അറീന, അഷിയാന ഹൗസിങ്, ആസ്ട്രണ് പേപ്പര്‍ ബോര്‍ഡ് മില്‍സ്, സെന്‍സര്‍ ടെക്നോളജീസ് ഓഹരികള്‍ സ്മോള്‍ക്യാപിലും മുന്നേറി.
വ്യവസായങ്ങളുടെ വില സൂചിക പരിശോധിച്ചാല്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി ലോഹ സൂചികകള്‍ 1.3 ശതമാനത്തോളം വീണത് കാണാം. ഇതേസമയം നിഫ്റ്റി ഐടിയും നിഫ്റ്റി എഫ്എംസിജിയും ഓരോ ശതമാനം വീതം നേട്ടം കയ്യടക്കി.
തിങ്കളാഴ്ച്ച വാള്‍സ്ട്രീറ്റ് റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ് ഇന്ന് വ്യപാരം നടത്തിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാന് അടങ്ങിയ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ ഈ ആഴ്ച്ച വായ്പാ നയം പുനഃപരിശോധിക്കുമെന്നത് നിക്ഷേപകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്.
ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് വിപണികള്‍ 0.69 ശതമാനം മുന്നേറ്റാണ് സംയുക്തമായി ഇന്ന് കുറിച്ചത്. ഓസ്ട്രേലിയയുടെ എസ് ആന്‍ഡ് പി / എഎസ്എക്സ് 200 സൂചിക 1.2 ശതമാനവും ജപ്പാന്റെ നിക്കെയ് 225 സൂചിക 0.5 ശതമാനവും മുന്നേറി. ജപ്പാന്റെ മറ്റൊരു സൂചികയായ ടോപിക്സും 0.65 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
