മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച്ച സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ 2 ശതമാനത്തിന് മുകളിലാണ് മുന്നേറിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവരുടെ പിന്തുണയാലാണ് വിപണിയുടെ ഇന്നത്തെ കുതിപ്പ്. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 1,148 പോയിന്റ് ചാടി 51,444.65 എന്ന നില കൈവരിച്ചു (2.28 ശതമാനം നേട്ടം). നിഫ്റ്റി ഫിഫ്റ്റി സൂചിക 326.50 പോയിന്റ് ഉയര്‍ന്ന് 15,245.60 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (2.19 ശതമാനം നേട്ടം).

സെന്‍സെക്സില്‍ 30 ഓഹരികളില്‍ 27 ഉം നേട്ടത്തിലാണ് കാലുറപ്പിച്ചത്. ബജാജ് ഫിന്‍സെര്‍വ് സെന്‍സെക്സില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെച്ചു. മറുഭാഗത്ത് ബജാജ് ഓട്ടോ, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ സെന്‍സെക്സില്‍ നിറംമങ്ങി. വ്യവസായങ്ങളുടെ വില സൂചിക അടിസ്ഥാനപ്പെടുത്തിയാല്‍ നിഫ്റ്റി ലോഹ സൂചികയാണ് 3.34 ശതമാനം നേട്ടം കുറിച്ച് ഏറ്റവും മുന്നില്‍. തൊട്ടുപിന്നില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയും വലിയ നേട്ടം രേഖപ്പെടുത്തി. കൂട്ടത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക മാത്രമാണ് ഇടിവ് നേരിട്ടത്. വിപണിയിലെ ഇന്നത്തെ സുപ്രധാന സംഭവവികാസങ്ങള്‍ ചുവടെ കാണാം.
- റിലയന്‍സും സാമ്പത്തിക ഓഹരികളുമാണ് വിപണിയെ ഇന്ന് നയിച്ചത്.
- 30 -ല്‍ 27 സ്റ്റോക്കുകളും നേട്ടത്തില്‍ ഇടപാടുകള്‍ നടത്തി.
- വിപണിയെ സ്വാധീനിച്ചവര്‍: റിലയന്‍സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്
- വലിയ നേട്ടം കുറിച്ചവര്‍: ബജാജ് ഫിന്‍സെര്‍വ് (4.87 ശതമാനം), റിലയന്‍സ് (4.79 ശതമാനം), ബജാജ് ഫൈനാന്‍സ് (4.37 ശതമാനം)
- വലിയ നഷ്ടം നേരിട്ടവര്‍: ബജാജ് ഓട്ടോ (1.35 ശതമാനം), മാരുതി സുസുക്കി (1.22 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.93 ശതമാനം)
- ബിഎസ്ഇയില്‍ ഓട്ടോ സൂചികയൊഴികെ മറ്റെല്ലാം നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.
- ഏറ്റവും വലിയ നേട്ടം കുറിച്ചത്: ഊര്‍ജ്ജ സൂചിക (3.74 ശതമാനം)
- ഏറ്റവും വലിയ നഷ്ടം കുറിച്ചത്: ഓട്ടോ സൂചിക (0.62 ശതമാനം)
- ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത്: റിലയന്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എയര്‍ടെല്‍
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
