വ്യാഴാഴ്ച്ച നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ലോഹ, ഐടി ഓഹരികളിലെ ഉണര്‍വ് അടിസ്ഥാനപ്പെടുത്തി സെന്‍സെക്സ് 0.43 ശതമാനവും നിഫ്റ്റി 0.44 ശതമാനവും നേട്ടം കുറിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 222.13 പോയിന്റ് മുന്നേറി 51,531.52 എന്ന നില രേഖപ്പെടുത്തി. 66.80 പോയിന്റാണ് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക ഉയര്‍ന്നത്. 15,173.30 പോയിന്റില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിടാന് നിഫ്റ്റിക്ക് സാധിച്ചു. വ്യാഴാഴ്ച്ച വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം പിടിച്ചുനിന്നു.

മേഖലകള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ നിഫ്റ്റി ലോഹം, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഐടി സൂചികകളാണ് പ്രധാനമായും നേട്ടം കൊയ്തത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം മതിയാക്കി. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അദാനി പോര്‍ട്സ്, ഗെയ്ല് ഇന്ത്യ ഓഹരികളാണ് നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ചത്. ഐഷര്‍ മോട്ടോര്‍സ്, ടൈറ്റന് കമ്പനി, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ടാറ്റ മോട്ടോര്‍സ്, കോള്‍ ഇന്ത്യ ഓഹരികള്‍ക്ക് ചുവടുപതറി. വ്യാഴാഴ്ച്ച വിപണിയില്‍ നടന്ന പ്രധാന സംഭവവികാസങ്ങള്‍ ചുവടെ കാണാം.
- സെന്‍സെക്സും നിഫ്റ്റിയും 0.4 ശതമാനം വീതം നേട്ടം കുറിച്ചു; ഇരു സൂചികകളും റെക്കോര്‍ഡ് ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്.
- നിഫ്റ്റി സൂചിക 67 പോയിന്റ് വര്‍ധിച്ച് 15,173 തൊട്ടു; സെന്‍സെക്സ് സൂചിക 222 പോയിന്റ് ഉയര്‍ന്ന് 51,532 എന്ന നില കയ്യടക്കി.
- മിഡ്ക്യാപ് സൂചികയും നിഫ്റ്റി ബാങ്ക് സൂചികയും നിറം മങ്ങി.
- നിഫ്റ്റി ബാങ്ക് സൂചിക 31 പോയിന്റ് ഇടറി 35,752 എന്ന നിലയിലെത്തി.
- മിഡ്ക്യാപ് സൂചിക 42 പോയിന്റ് നഷ്ടപ്പെട്ട് 22,968 എന്ന നിലയില്‍ വ്യപാരം പൂര്‍ത്തിയാക്കി.
- നിഫ്റ്റിയുടെ 67 പോയിന്റ് നേട്ടത്തില്‍ 61 പോയിന്റും റിലയന്‍സിന്റെ സമര്‍പ്പണമാണ്.
- ബ്രോക്കറേജുകള്‍ ഐഷര്‍ മോട്ടോര്‍സിന്റെ മൂല്യനിര്‍ണയം കൂടുതലാണെന്ന് പ്രസ്താവിച്ചു.
- മൂന്നാം പാദത്തിലെ സാമ്പത്തിക ഫലം വന്നതിന് പിന്നാലെ ടൈറ്റന് 2 ശതമാനത്തിലേറെ വീണു.
- ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, റിലയന്‍സ്, അദാനി പോര്‍ട്സ്, ഗെയ്ല് ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടക്കാരായി.
- 60 ശതമാനം ഓഹരി പങ്കാളിത്തം പൂനാവാല വാങ്ങിയ സാഹചര്യത്തില്‍ മാഗ്മ ഫിന്‍കോര്‍പ്പ് അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു.
- ഐജിഎക്സില് എന്‍എസ്ഇ നിക്ഷേപം നടത്തുമെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഐഇഎക്സ് 11 ശതമാനം മുന്നേറി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
