വെള്ളിയാഴ്ച്ച 'കോലാഹലങ്ങളില്ലാതെ' ഇന്ത്യന്‍ ഓഹരി വിപണിക്ക് പരിസമാപ്തി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 13 പോയിന്റ് മുന്നേറി 51,544 എന്ന നില രേഖപ്പെടുത്തി (0.02 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 10 പോയിന്റ് ഉയര്‍ന്ന് 15,163 എന്ന നിലയും കയ്യടക്കി (0.07 ശതമാനം നേട്ടം).
സെന്‍സെക്സ് ദിവസ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 543 പോയിന്റോളം ഇടിഞ്ഞിരുന്നു. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് ഓഹരികളാണ് വെള്ളിയാഴ്ച്ച സെന്‍സെക്സില്‍ നേട്ടം കൊയ്തത്. അദാനി പോര്‍ട്സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ ഓഹരികള്‍ നിഫ്റ്റിയിലും തിളങ്ങി.
ഐടിസി, സണ്‍ ഫാര്‍മ, ഓഎന്‍ജിസി, ഭാരതി എയര്‍ടെല്‍ കമ്പനികള്‍ സെന്‍സെക്സിലും നിഫ്റ്റിയിലും ഒരുപോലെ പതറുന്നത് നിക്ഷേപകര്‍ കണ്ടു. വിശാല വിപണികളിലും സമ്മിശ്ര പ്രതികരണമാണ് ഇന്ന് ഉയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.06 ശതമാനം ഉയര്‍ച്ച കുറിച്ചപ്പോള്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.02 ശതമാനം ഇടറി.
മേഖല വിലയിരുത്തിയാല്‍ നിഫ്റ്റി ലോഹ സൂചിക 1.7 ശതമാനം താഴോട്ടു വീണു. നിഫ്റ്റി എഫ്എംസിജി സൂചിക 1.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി ബാങ്ക് സൂചികകളാണ് മറുഭാഗത്ത് മുന്നേറ്റം കാഴ്ച്ചവെച്ചത്. ഇരു സൂചികകളും 1 ശതമാനം വീതം നേട്ടം കണ്ടെത്തി.
വെള്ളിയാഴ്ച്ച ഓഹരിയൊന്നിന് 2,808 രൂപയിലേക്ക് എച്ച്ഡിഎഫ്സി കുതിച്ചതിന് പിന്നാലെ കമ്പനിയുടെ വിപണി മൂല്യം 5 ലക്ഷം കോടി പിന്നിടുന്നതിനും നിക്ഷേപകര്‍ സാക്ഷിയായി. അവസാന മണി മുഴുങ്ങുമ്പോള്‍ 1 ശതമാനം നേട്ടത്തിലാണ് എച്ച്ഡിഎഫ്സി വ്യാപാരം പൂര്‍ത്തിയാക്കിയത്. നിലവില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എച്ച്ഡിഎഫ്സി ഓഹരിയൊന്നിന് 2,790 രൂപയാണ് വില.
5 ലക്ഷം കോടി വിപണി മൂല്യം പിന്നിടുന്ന ആറാമത്തെ ഇന്ത്യന്‍ കമ്പനിയാണ് ഇപ്പോള്‍ എച്ച്ഡിഎഫ്സി. നേരത്തെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്താന്‍ യുണിലെവര്‍, ഇന്‍ഫോസിസ് കമ്പനികള്‍ ഈ നേട്ടം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 50 കമ്പനികളില്‍ ഒന്നാകാന്‍ അദാനി എന്റര്‍പ്രൈസസിനും വെള്ളിയാഴ്ച്ച സാധിച്ചു.
ദിവസ വ്യാപാരത്തില്‍ 9 ശതമാനത്തോളമാണ് കമ്പനിയുടെ ഓഹരി വില കുതിച്ചത് (719 രൂപ). എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പെയ്മെന്റ് സര്‍വീസസ് ഓഹരികളും വെള്ളിയാഴ്ച്ച പുതിയ ഉയര്‍ച്ച കയ്യടക്കി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 2 ശതമാനം നേട്ടത്തോടെ 1,040 രൂപയിലാണ് കമ്പനിയുടെ ഓഹരി എത്തിയത്.
ഈ വര്‍ഷം ഇതുവരെ എസ്ബിഐ കാര്‍ഡ്സ് 23 ശതമാനം മുന്നേറ്റം കാഴ്ച്ചവെച്ചത് കാണാം. സെന്‍സെക്സ് പോലും 8.5 ശതമാനം മാത്രമേ നേട്ടം കയ്യടക്കിയിട്ടുള്ളൂവെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഓഹരി വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ എസ്ബിഐ കാര്‍ഡ്സിന്റെ വിപണി മൂല്യം 1 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
