ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തില്‍ ബുധനാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 19.69 പോയിന്റ് ഇടറി 51,309.39 എന്ന നിലയിലാണ് ഇടപാടുകള്‍ മതിയാക്കിയത് (0.04 ശതമാനം നഷ്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 2.80 പോയിന്റ് കുറഞ്ഞ് 15,106.50 എന്ന നിലയിലും വ്യാപാരങ്ങള്‍ക്ക് തിരശ്ശീലയിട്ടു (0.02 ശതമാനം നഷ്ടം). ബെഞ്ച്മാര്‍ക്ക് സൂചികകളെ വിശാല വിപണികള്‍ കടത്തിവെട്ടിയത് കാണാം. നിഫ്റ്റി സ്മോള്‍ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 100 സൂചികകള്‍ 0.7 ശതമാനത്തോളം മുന്നേറ്റം നടത്തി.

മേഖലാ സൂചികകള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ഐടി, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ ലാഭത്തിലാണ് ദിവസം പിന്നിട്ടത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികകള്‍ നഷ്ടത്തിലും കാലുറപ്പിച്ചു. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ഐഷര്‍ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ബ്രിട്ടാണിയ ഓഹരികള്‍ക്കാണ് വലിയ ഇടര്‍ച്ച സംഭവിച്ചത്. സിപ്ല, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ പ്രധാന നേട്ടക്കാരായി. ബുധനാഴ്ച്ചത്തെ ഓഹരി വിപണിയിലെ പ്രധാന സംഭവവികാസങ്ങള്‍ ചുവടെ കാണാം.
- നിഫ്റ്റി സൂചിക 15,100 നിലയിലും സെന്‍സെക്സ് സൂചിക 51,300 നിലയിലും തുടരുന്നു.
- മിഡ്ക്യാപ് സൂചിക താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു; 1 ശതമാനത്തോളം നേട്ടം.
- എച്ച്ഡിഎഫ്സി ബാങ്ക് നിഫ്റ്റി സൂചികയെ 31 പോയിന്റ് പിന്നിലേക്ക് വലിച്ചു; റിലയന്‍സാകട്ടെ 14 പോയിന്റിന്റെ മുന്നേറ്റവും സമര്‍പ്പിച്ചു.
- നിഫ്റ്റി സൂചിക 3 പോയിന്റ് ഇടറി 15,107 നിലയും സെന്‍സെക്സ് സൂചിക 20 പോയിന്റ് കുറഞ്ഞ് 51,309 നിലയിലും ഇടപാടുകള്‍ പൂര്‍ത്തിയാക്കി.
- മിഡ്ക്യാപ് സൂചിക 179 പോയിന്റ് വര്‍ധിച്ച് 22,926 നിലയിലെത്തി; നിഫ്റ്റി ബാങ്ക് സൂചിക 273 പോയിന്റ് തകര്‍ന്ന് 35,783 നില കുറിച്ചു.
- നിഫ്റ്റിയില്‍ ഐഷര്‍ മോട്ടോര്‍സിന് വലിയ നഷ്ടം സംഭവിച്ചു; വിനയായത് കരുതിയതിലും താഴെയുള്ള പ്രവര്‍ത്തന ഫലം.
- എംഎസ്സിഐ വെയ്റ്റേജ് വര്‍ധിച്ചതോടെ ഭാരതി എയര്‍ടെലില്‍ ലാഭമെടുപ്പുണ്ടായി; ഫലമോ 1 ശതമാനം തകര്‍ച്ച.
- മികച്ച സാമ്പത്തിക ഫലം വന്നിട്ടും ടാറ്റ സ്റ്റീല്‍സ് നഷ്ടം കുറിച്ചു; ഇടര്‍ച്ച 5 ശതമാനം.
- പ്രവര്‍ത്തന ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ഹിന്‍ഡാല്‍കോയും ഗെയിലും ലാഭത്തില്‍ ദിവസം പൂര്‍ത്തിയാക്കി.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
