മുംബൈ: വ്യാഴാഴ്ച്ചയും വിപണിയില്‍ വന്‍ നഷ്ടം. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതും അമേരിക്കയുടെ ട്രഷറി വരുമാനം വര്‍ധിച്ചതും വിപണിയെ പിടിച്ചുകുലുക്കി. ഈ വര്‍ഷം അമേരിക്കന്‍ സമ്പദ്ഘടന 6.5 ശതമാനം വളര്‍ച്ച കുറിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രവചനം രാവിലെ വിപണിയുടെ കുതിപ്പിന് ഊര്‍ജം പകര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കന്‍ ബോണ്ടുകള്‍ 1.7 ശതമാനം നേട്ടം തൊട്ടതോടെ ഇന്ത്യന്‍ സൂചികകള്‍ക്ക് നിലതെറ്റി.
ഒരുഘട്ടത്തില്‍ സെന്‍സെക്സില്‍ നിന്നും 1,334 പോയിന്റ് ചോരുന്നത് നിക്ഷേപകര്‍ കണ്ടു. പിന്നാലെ ആറാഴ്ച്ചക്കിടയിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലയിലേക്ക് (48,962 പോയിന്റ്) സെന്‍സെക്സ് വീഴുകയും ചെയ്തു.

ഇന്ന് അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 585 പോയിന്റ് നഷ്ടത്തില്‍ 49,216.5 പോയിന്റാണ് രേഖപ്പെടുത്തിയത് (1.2 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 163 പോയിന്റ് ഇടറി 14,558 പോയിന്റിലേക്കും തിരിച്ചിറങ്ങി (1.1 ശതമാനം തകര്‍ച്ച). തുടര്‍ച്ചയായി അഞ്ചാം ദിനമാണ് വിപണി നഷ്ടത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. സെന്‍സെക്സില്‍ വലിയ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, എന്‍ടിപിസി, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക്ക് മഹീന്ദ്ര ഓഹരികള്‍ ഇന്ന് സ്ഥാനം പിടിച്ചു. 2 മുതല്‍ 3.5 ശതമാനം വരെ വീഴ്ച്ച ഈ കമ്പനികള്‍ക്ക് സംഭവിച്ചു.
മറുഭാഗത്ത് ഡിവിസ് ലാബ്സ്, ഗെയില്‍, ഹീറോ മോട്ടോകോര്‍പ്പ്, ആക്സിസ് ബാങ്ക്, വിപ്രോ, സിപ്ല ഓഹരികളാണ് നിഫ്റ്റിയില്‍ കാര്യമായ നഷ്ടം രേഖപ്പെടുത്തിയത്. നേട്ടം കൊയ്തവരുടെ നിരയില്‍ ഐടിസി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, ഓഎന്‍ജിസി, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ്, ബജാജ് ഫൈനാന്‍സ് കമ്പനികള്‍ ചുവടുവെച്ചത് കാണാം. ലാര്‍ജ് ക്യാപ് സൂചികകള്‍ക്ക് സമാനമായി മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും ഇന്ന് താഴോട്ടു പോയി. ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും യഥാക്രമം 1.3 ശതമാനവും 1.6 ശതമാനവും വീതമാണ് നഷ്ടം രേഖപ്പെടുത്തിയത്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളില്‍ എഫ്എംസിജിയും മെറ്റലും ഒഴികെ മറ്റെല്ലാം നഷ്ടത്തില്‍ ഇടപാടുകള്‍ നടത്തി. നിഫ്റ്റി ഐടി സൂചിക 3 ശതമാനമാണ് വീണത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയും റിയല്‍റ്റി സൂചികയും 2 ശതമാനം വീതം ഇടറി. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ ഓരോ ശതമാനം വീതവും തകര്‍ന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
