മുംബൈ: ചൊവാഴ്ച്ചയും നേട്ടത്തോടെ വിപണി കച്ചവടം മതിയാക്കി. തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിദിന കോവിഡ് കേസുകള്‍ 3 ലക്ഷത്തിന് താഴെ പരിമിതപ്പെട്ടത് വിപണിക്ക് ആത്മവിശ്വാസം പകരുകയാണ്. ഓട്ടോമൊബീല്‍, കണ്‍സ്യൂമര്‍ ഓഹരികളിലാണ് ഇന്ന് കാര്യമായ ഉണര്‍വ് കണ്ടത്. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഇപ്പോഴുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നേക്കും; വാഹന, ഉപഭോക്തൃ മേഖലകളുടെ വമ്പന്‍ തിരിച്ചുവരവിനായിരിക്കും ഇതു വഴിയൊരുക്കുകയെന്ന പ്രതീക്ഷ നിക്ഷേപകര്‍ ഇന്ന് പുലര്‍ത്തി.

സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ 1 ശതമാനത്തിന് മുകളില്‍ നേട്ടം കുറിച്ചുകൊണ്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന മണി മുഴങ്ങുമ്പോള്‍ ബോംബെ സൂചിക 613 പോയിന്റ് കയറി 50,193 എന്ന നില കയ്യടക്കി (1.24 ശതമാനം നേട്ടം). സെന്‍സെക്സിലെ 30 ഓഹരികളില്‍ കേവലം നാലെണ്ണം മാത്രമാണ് ഇന്ന് നഷ്ടത്തില്‍ ദിനം പിന്നിട്ടത്. ഭാരതി എയര്‍ടെല്‍, ഐടിസി, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ ഇതില്‍പ്പെടും.
എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,000 പോയിന്റ് നില തിരിച്ചുപിടിച്ചു. മാര്‍ച്ച് 12 -ന് ശേഷം ആദ്യമായാണ് നിഫ്റ്റി 15,000 മാര്‍ക്ക് പിന്നിടുന്നത്. ദിനാന്ത്യം 185 പോയിന്റ് വര്‍ധനവോടെ 15,108 എന്ന നിലയില്‍ നിഫ്റ്റി ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (1.24 ശതമാനം നേട്ടം). നിഫ്റ്റിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 6 ശതമാനം നേട്ടത്തില്‍ താരത്തിളക്കം കൈവരിച്ചു. ബജാജ് ഓട്ടോ, ടൈറ്റന് കമ്പനി, ബജാജ് ഫൈനാന്‍സ്, അദാനി പോര്‍ട്സ്, ടാറ്റ മോട്ടോര്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എന്നിവരും പട്ടികയില്‍ മുന്‍പിലെത്തി. എയര്‍ടെല്‍, ഐടിസി, കോള്‍ ഇന്ത്യ, ഡിവിസ് ലാബ്സ്, യുപിഎല്‍, ഗ്രാസിം ഓഹരികളാണ് നിഫ്റ്റിയില്‍ ഇന്ന് ഏറ്റവും പിന്നില്‍പ്പോയത്.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.9 ശതമാനം ഉയര്‍ന്ന് 21,232 എന്ന നിലയില്‍ ദിനം പിന്നിട്ടു. ഇന്നത്തെ വ്യാപാരത്തിനിടെ 21,255 എന്ന റെക്കോര്‍ഡ് കുതിപ്പ് സൂചിക കണ്ടെത്തിയിരുന്നു. അടുത്തകാലത്തായി നിക്ഷേപകര്‍ മിഡ്ക്യാപ് ഓഹരികളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ്. താരതമ്യേന കുറഞ്ഞ വാല്യുവേഷനും റിസ്ക് എടുക്കാനുള്ള നിക്ഷേപകരുടെ ധൈര്യവും മിഡ്ക്യാപ് സൂചികയുടെ വളര്‍ച്ചയ്ക്ക് ആധാരമാകുന്നു.
ജൂബിലന്റ് ഫുഡ്വര്‍ക്ക്സ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, പേജ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് മിഡ്ക്യാപില്‍ ഇന്ന് തിളങ്ങിയത്. ഓട്ടോമൊബീല്‍ മേഖലയില്‍ നിന്ന് അശോക് ലെയ്ലാന്‍ഡ്, ടിവിഎസ് മോട്ടോര്‍ കമ്പനി, ഭാരത് ഫോര്‍ജ് എന്നിവരും മുന്നിലെത്തി. എയു സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, മുത്തൂറ്റ് ഫൈനാന്‍സ്, ശ്രീറാം ട്രാന്‍സ്പോര്‍ട് കമ്പനി, ഫെഡറല്‍ ബാങ്ക്, അദാനി ട്രാന്സ്മിഷന്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഗ്രൂപ്പ് ഓഹരികളും 3 മുതല്‍ 6 ശതമാനം വരെ ബിഎസ്ഇ മിഡ്ക്യാപില്‍ മുന്നേറി. സ്മോള്‍ക്യാപ് സൂചിക 1.3 ശതമാനം നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ഓട്ടോ സൂചിക 3.3 ശതമാനം ഉയര്‍ച്ച കയ്യടക്കി. നിഫ്റ്റി ഊര്‍ജ്ജം (2 ശതമാനം), നിഫ്റ്റി ലോഹം (1.7 ശതമാനം) എന്നീ സൂചികകളും വലിയ നേട്ടവുമായി മുന്നിലെത്തി. മറുപക്ഷത്ത് നിഫ്റ്റി പൊതുമേഖലാ ബാങ്ക് 1.3 ശതമാനവും നിഫ്റ്റി എഫ്എംസിജി 0.25 ശതമാനവും വീതം നഷ്ടം നേരിട്ടു.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications