മുംബൈ: ബുധനാഴ്ച്ച ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,030 പോയിന്റ് ഉയര്‍ന്ന് 50,782 നിലയില്‍ തിരിച്ചെത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 274 പോയിന്റ് ഉയര്‍ന്ന് 14,982 നിലയിലും ചുവടുറപ്പിച്ചു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സാങ്കേതിക തകരാറ് വ്യാപാര സമയത്തെ ബാധിച്ചത് കാരണം വൈകീട്ട് 5 മണി വരെയാണ് ഓഹരി വിപണി ഇന്ന് പ്രവര്‍ത്തിച്ചത്. വൈകീട്ട് 3.45 മുതല്‍ നിഫ്റ്റി സൂചികയില്‍ ഇടപാടുകള്‍ പുനരാരംഭിച്ചു.

ദിവസ വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 301 പോയിന്റ് ഉയര്‍ന്ന് 15,009 എന്ന നില കയ്യടക്കുകയുണ്ടായി. സെന്‍സെക്സ് 1,130 പോയിന്റ് ഉയര്‍ന്ന് 50,881 എന്ന നില വരെയും കുതിച്ചു. സ്വകാര്യ ബാങ്ക് ഓഹരികളിലെ മുന്നേറ്റമാണ് ബുധനാഴ്ച്ച ഓഹരി വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സ്വകാര്യ ബാങ്കുകള്‍ വഴിയും നടത്താമെന്ന കേന്ദ്ര തീരുമാനം സ്വകാര്യ ബാങ്ക് ഓഹരികളുടെ കുതിപ്പിന് വഴിതെളിക്കുകയായിരുന്നു. കേന്ദ്ര തീരുമാനത്തിന് പിന്നാലെ നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 4 ശതമാനത്തോളം ഉയരുന്നത് വിപണി കണ്ടു.
നിഫ്റ്റി ബാങ്ക്, പൊതുമേഖലാ ബാങ്ക്, മാധ്യമ, സാമ്പത്തിക, ലോഹ സൂചികകളും 1 മുതല്‍ 3.6 ശതമാനം വരെ മുന്നേറ്റം കാഴ്ച്ചവെച്ചിട്ടുണ്ട്. ഇതേസമയം, ഐടി സൂചികയ്ക്ക് തരംഗത്തിനൊപ്പം നില്ക്കാനായില്ല. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികയിലുള്ള 10 കമ്പനികളഉം നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കൂട്ടത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് 5 ശതമാനത്തോളം മുന്നേറി. ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ 3.5 മുതല്‍ 4.5 ശതമാനം വരെയാണ് നേട്ടം കയ്യടക്കിയത്. ഇന്ന് മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഓഹരികളിലും നിക്ഷേപകരുടെ ശ്രദ്ധ പതിഞ്ഞു. നിഫ്റ്റി മിഡ്ക്യാപ് 100, സ്മോള്‍ക്യാപ് 100 സൂചികകള്‍ 1 ശതമാനത്തിലേറെയാണ് ബുധനാഴ്ച്ച ഉയര്‍ന്നത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
