മുംബൈ: ചൊവാഴ്ച്ച വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ 1 ശതമാനം വീതം മുന്നേറി. കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവരുടെ പിന്തുണയാലാണ് വിപണിയുടെ കുതിപ്പ്.
അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 548.41 പോയിന്റ് ചാടി 51,025.48 എന്ന നില കൈവരിച്ചു (1.16 ശതമാനം നേട്ടം). നിഫ്റ്റി ഫിഫ്റ്റി സൂചിക 142.20 പോയിന്റ് ഉയര്‍ന്ന് 15,098.40 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (0.95 ശതമാനം നേട്ടം).

ലോഹ, ഫാര്‍മ, ഓട്ടോ സൂചികകളിലാണ് ഇന്ന് കാര്യമായ നഷ്ടം സംഭവിച്ചത്. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ഓഹരികള്‍ വലിയ നേട്ടം കൊയ്തു. ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഗെയില്‍ ഇന്ത്യ, ഐഓസി, പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഹരികളാണ് ഇന്ന് വന്‍ തകര്‍ച്ച നേരിട്ടത്. വിപണിയിലെ ഇന്നത്തെ സംഭവവികാസങ്ങള്‍ ചുവടെ കാണാം.
- അവസാന മണിക്കൂറിലെ തിരിച്ചുവരവ് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ക്ക് തുണയായി.
- സെന്‍സെക്സ് 629 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 173 പോയിന്റ് മുന്നേറി.
- എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി ബാങ്ക് 1.7 ശതമാനം മുന്നേറി.
- മിഡ്ക്യാപ് സൂചിക പിന്നില്‍പ്പോയി.
- നിഫ്റ്റി ബാങ്ക് സൂചിക 590 പോയിന്റ് വര്‍ധിച്ച് 35,866 എന്ന നില കൈവരിച്ചു.
- മിഡ്ക്യാപ് സൂചിക 125 പോയിന്റ് ഇടറി 24,024 എന്ന നിലയിലെത്തി.
- ഫെബ്രുവരിയിലെ മികച്ച ചിത്രം ഇന്‍ഷുറന്‍സ് കമ്പനികളെ തുണച്ചു; എസ്ബിഐ ലൈഫ് 5 ശതമാനവും എച്ച്ഡിഎഫ്സി ലൈഫ് 2 ശതമാനവും ഉയര്‍ന്നു.
- കൊട്ടാക്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരുടെ ബലത്തില്‍ സാമ്പത്തിക ഓഹരി സൂചികയും മുന്നേറി.
- തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ഇന്ധനവില മാറാത്ത സാഹചര്യത്തില്‍ എണ്ണ ഓഹരികള്‍ അടിപതറി.
- എംടിഎന്‍എല്‍, കാന്‍ ഫൈനാന്‍സ്, ജെഎം ഫൈനാന്‍സ്, സ്റ്റീല്‍ സ്ട്രിപ്പ്സ് ഓഹരികള്‍ മിഡക്യാപില് തിളങ്ങി.
- എന്‍എംഡിസി, ഫാക്ട്, ഇക്വിറ്റാസ്, റെയിന്‍ ഇന്‍ഡ്, സിഎസ്ബി ബാങ്ക് ഓഹരികള്‍ മിഡ്ക്യാപില്‍ കാര്യമായി പതറി.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
