മുംബൈ: വ്യാഴാഴ്ച്ച ആരോഗ്യകരമായ മുന്നേറ്റമാണ് വിപണിയില്‍ കണ്ടത്. ആഗോള മാര്‍ക്കറ്റുകളില്‍ നിന്നുള്ള പോസിറ്റീവ് വികാരവും പ്രതിദിന കോവിഡ് കേസുകളിലെ കുറവും സെന്‍സെക്സിനും നിഫ്റ്റിക്കും ഇന്ന് കരുത്തുപകര്‍ന്നു. രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയുടെ കുതിപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. സെന്‍സെക്സ് 331 പോയിന്റ് വരെയും നിഫ്റ്റി 94 പോയിന്റ് വരെയും വ്യാഴാഴ്ച്ച ചലിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 52,232 പോയിന്റ് എന്ന പുതിയ റെക്കോര്‍ഡും കുറിച്ചാണ് തിരശ്ശീലയിട്ടത്. 0.74 ശതമാനം അഥവാ 383 പോയിന്റ് അധികം നേടാന്‍ ബോംബെ സൂചികയ്ക്ക് സാധിച്ചു.

സെന്‍സെക്സിലെ 30 -ല്‍ 9 കമ്പനികള്‍ മാത്രമേ ഇന്ന് നഷ്ടം രേഖപ്പെടുത്തിയുള്ളൂ. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്. 7 ശതമാനം മുന്നേറ്റം കുറിച്ച ടൈറ്റന് കമ്പനിയാണ് സെന്‍സെക്സില്‍ ഇന്നത്തെ താരം. ഓഎന്‍ജിസി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫൈനാന്‍സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ ആന്‍ഡ് ടി ഓഹരികളും കാര്യമായ നേട്ടത്തിലാണ് ദിനം പിന്നിട്ടത്.
ഇന്ന് ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 114 പോയിന്റ് അധികം ചേര്‍ത്തിട്ടുണ്ട്. 15,690 എന്ന നിലയില്‍ നിഫ്റ്റി ഇടപാടുകള്‍ നിര്‍ത്തുകയായിരുന്നു (0.73 ശതമാനം നേട്ടം). വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ഓട്ടോയും ഫാര്‍മയും വ്യാഴാഴ്ച്ച പിന്നില്‍പ്പോയി. നിക്ഷേപകര്‍ ഫണ്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നിഫ്റ്റി ഓട്ടോ 0.08 ശതമാനവും നിഫ്റ്റി ഫാര്‍മ 0.23 ശതമാനവുമാണ് തകര്‍ന്നത്.
മറുഭാഗത്ത് നിഫ്റ്റി റിയല്‍റ്റി 4 ശതമാനം മുന്നേറി. ഓബറോയി റിയല്‍റ്റി, ഫീനിക്സ്, പ്രെജിസ്റ്റീജ് എസ്റ്റേറ്റ്സ് ഓഹരികള്‍ 6 മുതല്‍ 10 ശതമാനം വരെ ഇന്ന് നേട്ടം കൊയ്തു. ഇന്ത്യാ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, സണ്‍ടെക്ക് റിയല്‍റ്റി, ശോഭ, ഡിഎല്‍എഫ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ഓഹരികളില്‍ 2 മുതല്‍ 5 ശതമാനം വരെയും ഉയര്‍ച്ച ദൃശ്യമായി. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ ഇന്ന് പിന്നിലാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിനവും മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ റെക്കോര്‍ഡ് ഉയരം തിരുത്തി. ബിഎസ്ഇ മിഡ്ക്യാപ് 1 ശതമനം കൂടി 22,395 പോയിന്റിലും സ്മോള്‍ക്യാപ് 1 ശതമാനം കൂടി 24,138 പോയിന്റിലുമാണ് ദിനം പൂര്‍ത്തിയാക്കിയത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
