മുംബൈ: പ്രതിദിന കോവിഡ് കേസുകള്‍ക്ക് ഇന്ത്യയില്‍ യാതൊരു ശമനവുമില്ല. നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നു. ഫലമോ, അലസമായ വ്യാപാരത്തിനാണ് വ്യാഴാഴ്ച്ച വിപണി സാക്ഷ്യം വഹിച്ചത്. വന്‍ മുന്നേറ്റങ്ങളും വലിയ വീഴ്ച്ചകളും കൂടാതെ ഇന്ത്യന്‍ സൂചികകള്‍ 'സുരക്ഷിതമായി' ദിനം പൂര്‍ത്തിയാക്കി. പ്രതിവാര 'എഫ് ആന്‍ഡ് ഓ' കരാറുകള്‍ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) അവസാനിക്കുന്ന ദിനം കൂടിയായിരുന്നു ഇന്ന്. ദിവസവ്യാപാരത്തിനിടെ 400 പോയിന്റ് ചലനം മാത്രമേ ബോംബെ സൂചികയില്‍ കണ്ടുള്ളൂ.

അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 272 പോയിന്റ് കയറി 48,950 എന്ന നില രേഖപ്പെടുത്തി (0.5 ശതമാനം ഉണര്‍വ്). 2.5 ശതമാനം കുതിച്ച ബജാജ് ഓട്ടോയാണ് ഇന്ന് സെന്‍സെക്സില്‍ താരം. എച്ച്ഡിഎഫ്സി, ടെക്ക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ്ലെ ഇന്ത്യ, കൊട്ടാക്ക് മഹീന്ദ്ര ബാങ്കുകളും ഇന്ന് നേട്ടക്കാരുടെ പട്ടികയില്‍ കയറിക്കൂടി. മറുഭാഗത്ത് ബജാജ് ഫിന്‍സെര്‍വ്, പവര്‍ഗ്രിഡ്, ഓഎന്‍ജിസി, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി ഓഹരികളാണ് ഇടപാടുകളില്‍ പിന്നില്‍പ്പോയത്.
എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,725 പോയിന്റ് എന്ന നിലയിലാണ് ഇന്നത്തെ ദിനം പൂര്‍ത്തിയാക്കിയത്; 107 പോയിന്റ് ഉയര്‍ച്ച (0.7 ശതമാനം നേട്ടം). നിഫ്റ്റിയിലെ 50 കമ്പനികളില്‍ 35 എണ്ണവം വ്യാഴാഴ്ച്ച നേട്ടത്തില്‍ ചുവടുവെച്ചു. ഹിന്‍ഡാല്‍കോ, വിപ്രോ, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ മോട്ടോര്‍സ്, ഐഷര്‍ മോട്ടോര്‍സ്, ബജാജ് ഓട്ടോ ഓഹരികളാണ് നിഫ്റ്റിയിലെ താരങ്ങള്‍. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം പിടിച്ചുനില്ക്കാന് വിശാല വിപണികള്‍ക്കും ഇന്ന് സാധിച്ചു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.9 ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.6 ശതമാനം നേട്ടത്തിലുമാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. മോട്ടിലാല്‍ ഓസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഐഡിബിഐ ബാങ്ക്, എംഫസിസ് ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, കോഫോര്‍ജ്, ഏഞ്ചല്‍ ബ്രോക്കിങ്, ഡാറ്റാമാറ്റിക്സ്, സബെക്സ് തുടങ്ങിയ ഓഹരികള്‍ വിശാല വിപണികളില്‍ കാര്യമായ നേട്ടം കയ്യടക്കിയത് കാണാം.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്കും നിഫ്റ്റി സൂചികയുമാണ് വലിയ നഷ്ടം കുറിച്ചത്. 1.2 ശതമാനം വീഴ്ച്ച നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയില്‍ സംഭവിച്ചു. 0.3 ശതമാനം തകര്‍ച്ച ഫാര്‍മ സൂചികയിലും ദൃശ്യമായി. മറുപക്ഷത്ത് നിഫ്റ്റി ലോഹം, നിഫ്റ്റി ഐടി സൂചികകള്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
