മുംബൈ: വെള്ളിയാഴ്ച്ച നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 28 പോയിന്റ് ഉയര്‍ന്ന് 48,832 എന്ന നില രേഖപ്പെടുത്തി (0.06 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 36 പോയിന്റ് വര്‍ധിച്ച് 14,618 എന്ന നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (0.25 ശതമാനം നേട്ടം). ഇന്നത്തെ വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് 49,089 പോയിന്റ് വരെയും നിഫ്റ്റി 14,698 പോയിന്റ് വരെയും മുന്നേറിയിരുന്നു. വെള്ളിയാഴ്ച്ച വിപ്രോ ഓഹരികളാണ് കാര്യമായ നേട്ടം കയ്യടക്കിയത്. ദിവസ വ്യാപാരത്തിനിടെ വിപ്രോ ഓഹരികള്‍ 10 ശതമാനം വരെ ഉയരുകയുണ്ടായി.

മാര്‍ച്ചിലെ സാമ്പത്തിക ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് വിപ്രോയുടെ കുതിപ്പ്. അവസാന മണി മുഴങ്ങുമ്പോള്‍ നിഫ്റ്റിയില്‍ വിപ്രോ ഓഹരികള്‍ 9 ശതമാനം ഉണര്‍വ് രേഖപ്പെടുത്തി. വിപ്രോയെ കൂടാതെ ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളും ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. മേല്‍പ്പറഞ്ഞ ഓഹരികള്‍ 2 മുതല്‍ 4 ശതമാനം വരെ മുന്നേറ്റമാണ് ഇന്ന് നടത്തിയത്. മറുഭാഗത്ത് ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫൈനാന്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഓഹരികള്‍ നഷ്ടം നേരിടുന്നവരില്‍ പ്രധാനികളായി. 2 ശതമാനം വരെ നഷ്ടം മേല്‍പ്പറഞ്ഞ ഓഹരികളില്‍ സംഭവിച്ചു.
വിശാല വിപണികളിലാണ് നിക്ഷേപകര്‍ ഇന്ന് കാര്യമായ ശ്രദ്ധ ചെലുത്തിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.2 ശതമാനവും 1.05 ശതമാനവും വീതം മുന്നേറി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഫാര്‍മ 2 ശതമാനം നേട്ടം കയ്യടക്കി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി എഫ്എംസിജി സൂചികകകള്‍ 0.6 മുതല്‍ 1.2 ശതമാനം വരെ നേട്ടം കുറിച്ചത് കാണാം. ഇതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി റിയല്‍റ്റി സൂചികകളില്‍ 0.6 ശതമാനം വരെ തകര്‍ച്ച ദൃശ്യമായി.
ആഗോള ചിത്രം പരിശോധിച്ചാല്‍ എംഎസ്സിഐയുടെ ആഗോള സൂചിക 0.1 ശതമാനം ഉയര്‍ന്നു; ബ്രിട്ടീഷ് സൂചികയായ എഫ്ടിഎസ്ഇ 100 0.5 ശതമാനവും നേട്ടം കുറിച്ചു. ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ എംഎസ്സിഐ സൂചിക 0.5 ശതമാനവും ഷാങ്ഹായി സൂചിക 0.8 ശതമാനവും ജപ്പാന്റെ നിക്കെയ് സൂചിക 0.1 ശതമാനവും വീതം വെള്ളിയാഴ്ച്ച മുന്നേറി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
