മുംബൈ: തിങ്കളാഴ്ച്ച നേട്ടത്തോടെ ഓഹരി വിപണി ദിനം പൂര്‍ത്തിയാക്കി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 750 പോയിന്റ് ഉയര്‍ന്ന് 49,850 നിലയില്‍ തിരിച്ചെത്തി (1.5 ശതമാനം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 232 പോയിന്റ് മുന്നേറി 14,750 നിലയ്ക്ക് മുകളിലും ഇടപാടുകള്‍ അവസാനിപ്പിച്ചു (1.6 ശതമാനം നേട്ടം).
എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് സെന്‍സെക്സിന് കരുത്തു പകര്‍ന്നത്. സെന്‍സെക്സിന്റെ നേട്ടത്തില്‍ 366 പോയിന്റും ഇവരുടെ സംഭാവനയാണ്. ശതമാനം അടിസ്ഥാനപ്പെടുത്തിയാല്‍ പവര്‍ ഗ്രിഡ്, ഓഎന്‍ജിസി, അള്‍ട്രാടെക്ക് സിമന്റ്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന് കമ്പനി ഓഹരികള്‍ 3 മുതല്‍ 6 ശതമാനം വരെ നേട്ടം കൊയ്തു. മറുഭാഗത്ത് ടെലികോം ഭീമന്മാരായ ഭാരതി എയര്‍ടെലിന് വീഴ്ച്ച പറ്റി. എയര്‍ടെല്‍ ഓഹരികള്‍ 4.5 ശതമാനം വരെ താഴോട്ടു പോയി.

വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന വിഞ്ച്ഐഎക്സ് സൂചിക 9 ശതമാനം താഴ്ന്ന് 25.6 നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക ബെഞ്ച്മാര്‍ക്ക് സൂചികയെ പിന്നിലാക്കുന്ന പ്രകടനമാണ് നടത്തിയത്. 1.6 ശതമാനം നേട്ടത്തോടെ 20,475 നിലയില്‍ സ്മോള്‍ക്യാപ് സൂചിക കടന്നെത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4 ശതമാനം നേട്ടം കയ്യടക്കി 20,257 നിലയിലും ചുവടുവെച്ചു. വ്യവസായങ്ങളുടെ വില സൂചികയിലും വലിയ മുന്നേറ്റം കാണാം. പൊതുമേഖലാ വ്യവസായം, ഓട്ടോമൊബീല്‍ ഓഹരികളാണ് ഈ നിരയില്‍ തിളങ്ങിയത്. മികവുറ്റ വില്‍പ്പന കണക്കുകളുടെ പശ്ചാത്തലത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക 2 ശതമാനത്തിന് മുകളിലാണ് നേട്ടം കൈക്കലാക്കിയത്.
ഫെബ്രുവരിയില്‍ 12 ശതമാനം വില്‍പ്പന വളര്‍ച്ച മാരുതി സുസുക്കി രേഖപ്പെടുത്തി. ടാറ്റ മോട്ടോര്‍സ് 54 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ കാഴ്ച്ചവെച്ചത്. മറ്റൊരു ഇന്ത്യന്‍ നിര്‍മാതാവായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 11.4 ശതമാനം മുന്നേറ്റം വില്‍പ്പനയില്‍ കുറിച്ചു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ ടിവിഎസ് മോട്ടോര്‍സ് 18 ശതമാനം വില്‍പ്പന വളര്‍ച്ച വരിച്ചിട്ടുണ്ട്. ബജാജ് ഓട്ടോ 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1.5 ശതമാനം മുന്നേറ്റമാണ് ബജാജ് ഓട്ടോ ഓഹരികള്‍ ഇന്നു കയ്യടക്കിയത്. ടിവിഎസ് മോട്ടോര്‍സ് ഓഹരികള്‍ 3.5 ശതമാനം മുന്നേറി. നിഫ്റ്റി ഓട്ടോ സൂചികയ്ക്ക് പുറമെ നിഫ്റ്റി ലോഹ സൂചിക 1.8 ശതമാനവും നിഫ്റ്റി ബാങ്ക്, ഫാര്‍മ, റിയല്‍റ്റി സൂചികകള്‍ 1 ശതമാനത്തോളവും നേട്ടം കുറിച്ചിട്ടുണ്ട്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
