മുംബൈ: വിപണി ഇന്ന് വലിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിലിലെ എഫ് ആന്‍ഡ് ഓ കരാറുകള്‍ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്ടസ്) നാളെ തീരാനിരിക്കെ സാമ്പത്തിക ഓഹരികളില്‍ ആരോഗ്യകരമായ വാങ്ങലുകളാണ് ഇന്ന് സംഭവിച്ചത്. ഫലമോ, ഇന്ത്യന്‍ സൂചികകള്‍ 1.6 ശതമാനം വീതം നേട്ടത്തോടെ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് ഇന്ത്യന്‍ വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ പതിയെ കുറയുന്ന സാഹചര്യം നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 790 പോയിന്റ് ഉയര്‍ന്ന് 49,734 എന്ന നിലയിലേക്കെത്തി. ദിവസവ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ ബോംബെ സൂചിക 857 പോയിന്റ് വരെ ചാടി 49,801 എന്ന നില കൈവരിച്ചിരുന്നു. മറുപുറത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക ഒരിടവേളയ്ക്ക് ശേഷം 14,800 നില തിരിച്ചുപിടിച്ചു. 211 പോയിന്റ് കയറി 14,864 എന്ന നിലയിലാണ് നിഫ്റ്റി ഇടപാടുകള്‍ മതിയാക്കിയത്. ദിവസവ്യാപാരത്തിനിടെ 14,890 പോയിന്റ് വരെയും നിഫ്റ്റി കുതിച്ചിരുന്നു.
ബജാജ് ഫൈനാന്‍സാണ് ഇന്ന് നിഫ്റ്റിയില്‍ കാര്യമായ നേട്ടം കൊയ്തത്. ബജാജ് ഫൈനാന്‍സ് ഓഹരികള്‍ 8 ശതമാനം വരെ മുന്നേറി. മാര്‍ച്ച് പാദത്തില്‍ അറ്റാദായം 42 ശതമാനം വളര്‍ന്ന് 1,342 കോടിയിലെത്തിയത് കമ്പനിയുടെ ഓഹരികള്‍ക്ക് പുതുജീവനേകി. ഇതേസമയം, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് സമ്മിശ്ര വികാരമാണ് ബജാജ് ഫൈനാന്‍സ് ഓഹരികളുടെ കാര്യത്തില്‍. കമ്പനിയുടെ വിലയേറിയ മൂല്യനിര്‍ണയം വരാനിരിക്കുന്ന വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുമെന്നാണ് ഇവരുടെ പക്ഷം.
ബജാജ് ഫൈനാന്സിന് പുറമെ ഐഷര്‍ മോട്ടോര്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഓട്ടോ തുടങ്ങിയവരും നിഫ്റ്റിയില്‍ നേട്ടക്കാരുടെ നിരയിലെത്തി. ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ്, നെസ്ലെ ഇന്ത്യ, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് ബുധനാഴ്ച്ച കാര്യമായ നഷ്ടം നേരിട്ടത്. ഈ ഓഹരികള്‍ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെ താഴോട്ടുപോയി.
വിശാല വിപണികളില്‍ കാര്യമായ നേട്ടം ഇന്നുണ്ടായില്ല. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.99 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.7 ശതമാനവും ബുധനാഴ്ച്ച കുതിച്ചു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി റിയല്‍റ്റി 0.6 ശതമാനം നഷ്ടം രേഖപ്പെടുത്തി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഹൗസിങ് മേഖലയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്ക സൂചികയുടെ വീഴ്ച്ചയ്ക്ക് ആധാരമായി. നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഫാര്‍മ ഓഹരികളിലും 0.3 ശതമാനം വീതം നഷ്ടം കാണാം. മറുപക്ഷത്ത് നിഫ്റ്റി ബാങ്ക് സൂചിക 3 ശതമാനം വളര്‍ച്ച കയ്യടക്കിയിട്ടുണ്ട്. നിഫ്റ്റി സ്വകാര്യ ബാങ്ക്, പൊതുമേഖലാ ബാങ്ക്, സാമ്പത്തികകാര്യ സൂചികകള്‍ 2.5 ശതമാനത്തിന് മുകളിലാണ് മുന്നേറിയത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
