പൊതുമേഖലാ ബാങ്ക്, ഇൻഫ്ര, എനർജി തുടങ്ങിയ മേഖലകളിലെ ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടർന്ന് ഓഹരി വിപണി ഇന്ന് നേട്ടത്തി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 185.51 പോയിൻറ് ഉയർന്ന് 40,469.70 ലും നിഫ്റ്റി 55.60 പോയിൻറ് ഉയർന്ന് 11,940.10 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1140 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1371 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 190 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.
ഭാരതി ഇൻഫ്രാടെൽ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയാണ് നിഫ്റ്റിയിൽ ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. യെസ് ബാങ്ക്, എം ആൻഡ് എം, സീ എന്റർടൈൻമെന്റ്, ടിസിഎസ്, ടാറ്റ സ്റ്റീൽ എന്നിവയ്ക്ക് ഇന്ന് നഷ്ടം നേരിട്ടു. ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, മാരുതി, ഐസിഐസിഐ ബാങ്ക്, ഐടിസി, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികൾ.

മുത്തൂറ്റ് ഫിനാൻസ് ഐഡിബിഐ അസറ്റ് മാനേജ്മെന്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഐഡിബിഐ ബാങ്ക് ഓഹരി വില ഇന്ന് 7 ശതമാനം ഉയർന്നു. വിസ്റ്റ ഇക്വിറ്റി പാർട്ണർമാർ കമ്പനി ഏറ്റെടുത്തതിനെ തുടർന്ന് അക്സെലിയ സൊല്യൂഷൻസ് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 1,247 രൂപയിലെത്തി. 17 ശതമാനം ഉയർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഫ്യൂച്ചർ റീട്ടെയിൽ ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു. ഇല്ലിനോയിസ് ആസ്ഥാനമായുള്ള ലൈഫ് ഇൻഷുറൻസ് കമ്പനിയായ കെഎസ്‌കെജെ ലൈഫുമായി പുതിയ ബിസിനസ്സ് കരാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്റലക്റ്റ് ഡിസൈൻ അരീനയുടെ ഓഹരി വില 7 ശതമാനം ഉയർന്നു.
രൂപയുടെ മൂല്യം ഇന്ന് ഉയർന്നു. ഡോളറിന് 71.85 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ ഉയർന്നത്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications