വെള്ളിയാഴ്ച്ച നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്സ് 277 പോയിന്റ് ഉയര്‍ന്ന് 38,500 എന്ന നില കയ്യടക്കി (0.72 ശതമാനം). നിഫ്റ്റി 50 സൂചികയാകട്ടെ 11,400 പോയിന്റില്‍ അടിയുറച്ചു നിന്നു. 3 ശതമാനം നേട്ടം കുറിച്ച പവര്‍ഗ്രിഡാണ് സെന്‍സെക്സില്‍ ഇന്ന് ഏറ്റവും ലാഭം കൊയ്ത കമ്പനി. പവര്ഗ്രിഡിനൊപ്പം എന്‍ടിപിസിയും എസ്ബിഐയും ഉയര്‍ച്ചയില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഇരു കമ്പനികളുടെ ഓഹരികളും 2 ശതമാനം നേട്ടം കുറിച്ചിട്ടുണ്ട്. ഫൈനാന്‍ഷ്യല്‍, ബാങ്ക് ഓഹരികളുടെ ചുവടുപ്പിടിച്ചാണ് ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച്ച മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

വ്യക്തിഗത ഓഹരികള്‍ പരിശോധിച്ചാല്‍ ജിഎംഎം ഫോഡ്ലര്‍ 8 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. മാതൃകമ്പനിയായ ഫോഡ്ലര്‍ ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരി വാങ്ങിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ജിഎംഎം ഫോഡ്ലര്‍ ഓഹരികള്‍ കുതിച്ചത്. ഏകദേശം 27.4 മില്യണ്‍ ഡോളര്‍ ഫോഡ്ലര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ക്കായി ജിഎംഎം ഫോഡ്ലര്‍ ചിലവഴിച്ചു. നിഫ്റ്റിയിലെ മേഖലാ സൂചികകളും നേട്ടത്തിലാണ് കച്ചവടം മതിയാക്കിയത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകള്‍ 1.6 ശതമാനം വരെ ഉണര്‍വ് രേഖപ്പെടുത്തി. എസ് ആന്‍ഡ് പി ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനത്തിന് മുകളില്‍ നേട്ടം കൊയ്തതും വിപണിക്ക് ആശ്വാസമേകുന്നുണ്ട്. ഇതേസമയം, ലോഹ സൂചികകള്‍ വെള്ളിയാഴ്ച്ച നിറംമങ്ങി. എന്എസ്ഇയിലുള്ള പതിനഞ്ചില്‍ പത്ത് ലോഹ കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്.
വാള് സ്ട്രീറ്റിലെ മുന്‍ സെഷനില്‍ ഐടി-ടെക്നോളജി ഓഹരികള്‍ നടത്തിയ കുതിപ്പിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ഏഷ്യന്‍ വിപണിയിലും ദൃശ്യമാവുന്നത്. ആപ്പിള്‍, ആമസോണ്‍ ഡോട്ട് കോം, മൈക്രോസോഫ്റ്റ് ത്രയം വാള് സ്ട്രീറ്റില്‍ ലാഭത്തോടെ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടയില്‍ നാസ്ദാഖ് കോമ്പോസൈറ്റ് സൂചിക റെക്കോര്‍ഡ് ഉയര്‍ച്ച കാഴ്ച്ചെന്നതും ഇവിടെ ശ്രദ്ധേയം. അമേരിക്കയെ പിടികൂടിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ടെക്ക് കമ്പനികള്‍ അതിവേഗം പുറത്തുവരുമെന്നാണ് പൊതുവിലയിരുത്തല്‍.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
