വെള്ളിയാഴ്ച്ച നഷ്ടത്തില്‍ ഓഹരി വിപണി ഇടപാടുകള്‍ പൂര്‍ത്തിയാക്കി. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 790 പോയിന്റ് നഷ്ടത്തില്‍ 48,835 നില രേഖപ്പെടുത്തി. എന്‍സിഇ നിഫ്റ്റി സൂചിക 218 പോയിന്റ് ഇടിഞ്ഞ് 14,372 എന്ന നിലയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ലോകത്ത് ബാങ്കിങ് ഓഹരികള്‍ കാര്യമായ തകര്‍ച്ച നേരിട്ടു.
ആക്സിസ് ബാങ്ക് ഓഹരികള്‍ 4.4 ശതമാനം ഇടിവ് കുറിച്ചു. എസ്ബിഐ ഓഹരികള്‍ 3.5 ശതമാനവും ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 3.7 ശതമാനവും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 3.5 ശതമാനവും നഷ്ടം അഭിമുഖീകരിച്ചു. ഇതേസമയം, വിശാല വിപണികള്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് വെള്ളിയാഴ്ച്ച കാഴ്ച്ചവെച്ചത്.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.1 ശതമാനം മാത്രമേ താഴോട്ടു പോയുള്ളൂ; 18,777.46 എന്ന നിലയില്‍ മിഡ്ക്യാപ് സൂചിക ഇപ്പോള്‍ തുടരുന്നു. ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.93 ശതമാനം ഇടിവില്‍ 18,442 എന്ന നില രേഖപ്പെടുത്തിയിട്ടുണ്ട്.
മേഖലാ സൂചികകള്‍ വിലയിരുത്തിയാല്‍ പ്രധാന സൂചികകളെല്ലാം നഷ്ടത്തില്‍ത്തന്നെ വ്യാപാരം മതിയാക്കി. നിഫ്റ്റി ലോഹ സൂചിക 4 ശതമാനം വീഴ്ച്ച നേരിട്ടു. വ്യക്തിഗത ഓഹരികള്‍ പരിശോധിച്ചാല്‍ സെയില്‍ 14 ശതമാനവും ജെഎസ്പിഎല്‍ 8 ശതമാനവും ഹിന്ദുസ്താന്‍ കോപ്പര്‍ 4 ശതമാനവും പിന്നില്‍പ്പോയി.
നിഫ്റ്റി ബാങ്ക് സൂചിക 1,000 പോയിന്റ് അഥവാ 3.25 ശതമാനം നഷ്ടത്തില്‍ 31,176 എന്ന നിലയ്ക്കാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്.
നേട്ടം കൊയ്തവര്‍
5 ശതമാനത്തോളം നേട്ടം കൊയ്താണ് എസ്ബിഐ ഓഹരികള്‍ വെള്ളിയാഴ്ച്ച കച്ചവടം മതിയാക്കിയത്. ഡിസംബര്‍ പാദത്തില്‍ ആസ്തികളുടെ നിലവാരം വര്‍ധിച്ചെന്ന വിവരം എസ്ബിഐ ഓഹരികള്‍ക്ക് പുത്തനുണര്‍വ് നല്കി. എസ്ബിഐക്ക് പുറമെ ബജാജ് ഓട്ടോ ഓഹരികളും വന്‍കുതിപ്പ് നടത്തിയത് കാണാം. സെന്‍സെക്സ് സൂചികയില്‍ 11 ശതമാനം നേട്ടം ബജാജ് ഓട്ടോ ഓഹരികള്‍ കയ്യടക്കി. ഒരുഘട്ടത്തില്‍ ഓഹരിയൊന്നിന് റെക്കോര്‍ഡ് നിലവാരമായ 4,130 രൂപ ബജാജ് ഓട്ടോ ഓഹരികള്‍ തൊട്ടിരുന്നു.
ഇതേസമയം ദിനവ്യാപാരത്തിനിടെ ബയോകോണ്‍ ഓഹരികള്‍ 13 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. 11 ശതമാനം താഴ്ച്ചയിലാണ് ബയോകോണ്‍ വ്യാപാരം പൂര്‍ത്തിയാക്കിയതും. ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ അറ്റാദായം കമ്പനിയുടെ പ്രകടനത്തെ പിടിച്ചിരുത്തി.
ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളും 2.4 ശതമാനം നഷ്ടത്തിലാണ് ഇടപാട് മതിയാക്കിയത്. ഈ വാരം 6 ശതമാനത്തോളം നേട്ടം റിലയന്‍സ് ഓഹരികള്‍ കുറിച്ചിരുന്നു.
ആഗോള ചലനം
വെള്ളിയാഴ്ച്ച വ്യാപകമായ ലാഭമെടുപ്പ് മുന്‍നിര്‍ത്തി ഏഷ്യന്‍ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും താഴെ പോവുകയുണ്ടായി. ജപ്പാന് വെളിയിലുള്ള വിശാല സൂചികയായ എംഎസ്സിഐയില് ഏഷ്യാ പസിഫിക് ഓഹരികള്‍ 0.6 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയയുടെ ബെഞ്ച്മാര്‍ക്ക് സൂചിക 0.3 ശതമാനവും ജപ്പാന്റെ നിക്കെയ് സൂചിക 0.4 ശതമാനവും നഷ്ടം കുറിച്ചു.
യൂറോപ്പിലും ഓഹരി വിപണി ഇടിഞ്ഞത് കാണാം. യൂറോ മേഖലയിലെ യാത്രാ നിയന്ത്രണങ്ങളും ബ്രിട്ടണിലെ ദാരുണമായ ചില്ലറ വില്പ്പനച്ചിത്രവും യൂറോപ്യന്‍ ഓഹരികളുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. പാന്‍ യൂറോപ്യന്‍ സ്റ്റോക്സ് 600 സൂചിക 0.4 ശതമാനമാണ് വെള്ളിയാഴ്ച്ച നഷ്ടം കുറിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications