വ്യാഴാഴ്ച്ച നഷ്ടത്തോടെ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ജനുവരി ശ്രേണിയിലുള്ള ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കരാറുകളുടെ കാലാവധി തികഞ്ഞതും കേന്ദ്ര ബജറ്റ് പ്രഖ്യാപനം മുന്‍നിര്‍ത്തിയുള്ള വ്യാപകമായ ലാഭമെടുപ്പും ഇന്ത്യന്‍ സൂചികകളെ പിന്നോട്ടു വലിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിനമാണ് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ നഷ്ടത്തില്‍ ഇടപാട് പൂര്‍ത്തിയാക്കുന്നത്.
വ്യാഴാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 353.6 പോയിന്റ് ഇടിഞ്ഞ് 46,874.36 എന്ന നിലയിലെത്തി. ദിവസവ്യപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് സൂചിക 891 പോയിന്റുവരെ താഴോട്ടു പോയിരുന്നു.

ഹിന്ദുസ്താന്‍ യുണിലെവര്‍ (-3.6 ശതമാനം), മാരുതി സുസുക്കി (-3.4 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-2 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-2 ശതമാനം) ഓഹരികള്‍ നഷ്ടം നേരിട്ടവരില്‍ പ്രധാനികളായി. 5.5 ശതമാനം കുതിച്ച ആക്സിസ് ബാങ്ക് ഓഹരികളും 2.7 ശതമാനം നേട്ടം കൊയ്ത എസ്ബിഐ ഓഹരികളുമാണ് സെന്‍സെക്സിന്റെ വീഴ്ച്ച നിയന്ത്രിച്ചത്. ഐസിഐസിഐ ബാങ്ക് ഓഹരികളും 1.7 ശതമാനം വളര്‍ച്ച കുറിച്ചു.
എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 13,800 മാര്‍ക്ക് പിന്നിട്ടത് കാണാം. 150 പോയിന്റ് ഇടിഞ്ഞെങ്കിലും 13,817.5 എന്ന നിലയില്‍ വ്യാപാരം മതിയാക്കാന്‍ നിഫ്റ്റിക്ക് സാധിച്ചു. ദിവസവ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 13,713 പോയിന്റുവരെ നിഫ്റ്റി പതറിയിരുന്നു. വിശാല വിപണി പരിശോധിച്ചാല്‍ എസ് ആന്‍ഡ് പി ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനം നഷ്ടം രേഖപ്പെടുത്തി; സ്മോള്‍ക്യാപ് സൂചിക 0.45 ശതമാനവും തകര്‍ച്ച നേരിട്ടു. മേഖലാ സൂചികകള്‍ വിലയിരുത്തിയാല്‍ നിഫ്റ്റി റിയല്‍റ്റി സൂചിക 2 ശതമാനത്തിലേറെ താഴോട്ടു വീണത് കാണാം. ഇതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികകള്‍ 0.3 ശതമാനം നേട്ടം കയ്യടക്കി.
ആഗോള വിപണികള്‍
വ്യാഴാഴ്ച്ച നഷ്ടത്തിലാണ് യൂറോപ്യന്‍ ഓഹരികള്‍ ഇടപാടുകള്‍ മതിയാക്കിയത്. വാള് സ്ട്രീറ്റിലെ ലാഭമെടുപ്പും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും യൂറോപ്യന്‍ ഓഹരികളെ നഷ്ടത്തിലേക്ക് തള്ളിവിട്ടു. വിശാല യൂറോപ്യന്‍ സ്റ്റോക്സ് സൂചിക 1.8 ശതമാനം അഥവാ 395.77 പോയിന്റുകള്‍ ഇടിഞ്ഞു. ഡിസംബറിന് ശേഷമുള്ള സൂചികയുടെ ഏറ്റവും ദാരുണമായ ചിത്രമാണിത്. ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട് സൂചികകളെല്ലാം നഷ്ടത്തില്‍ത്തന്നെ വ്യാപാരം പൂര്‍ത്തിയാക്കി.
ഏഷ്യന്‍ ഓഹരികളുടെ കാര്യവും മറ്റൊന്നല്ല. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിന് തുനിഞ്ഞ സാഹചര്യത്തില്‍ ജനുവരിയിലെ സുപ്രധാന നേട്ടങ്ങളെല്ലാം വിപണിയില്‍ നിന്നു മാഞ്ഞു. ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ വിശാല സൂചികയായ എംഎസ്സിഐ 2 ശതമാനവും ജപ്പാന്റെ നിക്കെയ് സൂചിക 1.5 ശതമാനവും നഷ്ടം കുറിച്ചിട്ടുണ്ട്.
ചൈനീസ് ഓഹരികളിലും കാണാം 2.7 ശതമാനം തകര്‍ച്ച. സാംസങ്ങിന്റെ സാമ്പത്തികഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ ഓഹരികളും 1.7 ശതമാനം നഷ്ടത്തിലാണ് വ്യാഴാഴ്ച്ച വ്യാപാരം മതിയാക്കിയത്.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
