സെൻസെക്സിനും നിഫ്റ്റിയ്ക്കും ഇൻട്രാഡേയിൽ റെക്കോർഡ് ഉയർച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ തന്നെ റെക്കോ‍‍ർഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സൂചികയിൽ ഈ ആഴ്ചയിലെ ആദ്യ ദിന വ്യാപാരം നേട്ടത്തിൽ തന്നെ ക്ലോസ് ചെയ്തു. ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് സൂചികകളും പകൽ വ്യാപാരത്തിനിടെ പുതിയ റെക്കോർഡ് ഉയരത്തിലെത്തി.

ഓഹരി വിപണിയിൽ ഇന്നും തുടക്കം നഷ്ടത്തിൽ, ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ 20% നഷ്ടത്തിൽഓഹരി വിപണിയിൽ ഇന്നും തുടക്കം നഷ്ടത്തിൽ, ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ 20% നഷ്ടത്തിൽ

സെൻസെക്സ് 194.90 പോയിൻറ് അഥവാ 0.44 ശതമാനം ഉയർന്ന് 44,077.15 ൽ എത്തി. നിഫ്റ്റി 67.50 പോയിൻറ് അഥവാ 0.52 ശതമാനം ഉയർന്ന് 12,926.50 ൽ എത്തി. ഏകദേശം 1636 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1133 ഓഹരികൾ ഇടിഞ്ഞു. 178 ഓഹരികൾ മാറ്റമില്ലാതെ തുട‍‍ർന്നു.

സെൻസെക്സിനും നിഫ്റ്റിയ്ക്കും ഇൻട്രാഡേയിൽ റെക്കോർഡ് ഉയർച്ച

ഒ‌എൻ‌ജി‌സി, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, ഗെയ്ൽ, ഡോ. റെഡ്ഡീസ് ലാബ്സ്, ടെക് മഹീന്ദ്ര എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എച്ച്ഡി‌എഫ്സി, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്‌ബി‌ഐ ലൈഫ് ഇൻ‌ഷുറൻസ്, എസ്‌ബി‌ഐ എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഓഹരി വിപണിയിൽ കനത്ത തകർച്ച, നിഫ്റ്റി 12,800ന് താഴെ, സെൻസെക്സിൽ 580 പോയിൻറ് ഇടിവ്ഓഹരി വിപണിയിൽ കനത്ത തകർച്ച, നിഫ്റ്റി 12,800ന് താഴെ, സെൻസെക്സിൽ 580 പോയിൻറ് ഇടിവ്

മേഖലാ സൂചികകളിൽ ബാങ്ക് ഒഴികെയുള്ള മറ്റ് സൂചികകളെല്ലാം തന്നെ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഐടി, ഊ‍ർജ ഓഹരികൾ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. ഇവ രണ്ട് ശതമാനം വീതം ഉയ‍ർന്നു. മെറ്റൽ, ഫാർമ, ഇൻഫ്ര ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, എഫ്എംസിജി മേഖലയിലെ മുൻ‌നിര പ്രതിരോധ ഓഹരികളുടെ ഉയർച്ചയെത്തുടർന്ന് നിഫ്റ്റി 50 സൂചിക 12968.85 എന്ന പുതിയ ഉയരത്തിലെത്തി.

English summary

Stock Market Closing Today: Intraday Record High For Sensex And Nifty | സെൻസെക്സിനും നിഫ്റ്റിയ്ക്കും ഇൻട്രാഡേയിൽ റെക്കോർഡ് ഉയർച്ച

Both indices hit new record highs during intraday trading. Read in malayalam.
Story first published: Monday, November 23, 2020, 16:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X