ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 110.02 പോയിൻറ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 44,149.72 ൽ എത്തി. നിഫ്റ്റി 18 പോയിൻറ് അഥവാ 0.14 ശതമാനം ഇടിഞ്ഞ് 12,969 ൽ ക്ലോസ് ചെയ്തു. ഏകദേശം 1717 ഓഹരികൾ മുന്നേറിയപ്പോൾ, 1039 ഓഹരികൾ ഇടിഞ്ഞു, 172 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, ടൈറ്റൻ കമ്പനി എന്നിവയാണ് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. മേഖലാ സൂചികകളിൽ ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒരു ശതമാനം വീതം നേട്ടം കൈവരിച്ചു. ഇൻഫ്രാ, ഐടി, എനർജി ഓഹരികളിലാണ് കൂടുതൽ വിറ്റഴിക്കൽ നടന്നത്. ബിഎസ്‌ഇ മിഡ്‌ക്യാപ്‌സ്, സ്‌മോൾക്യാപ് സൂചികകൾ രണ്ട് ശതമാനം വീതം ഉയർന്നു.

കഴിഞ്ഞ ആഴ്ച ബിഎസ്‌ഇ -30 സൂചിക 0.7 ശതമാനം നേട്ടമുണ്ടാക്കി. കൊവിഡ് -19 വാക്സിനുകൾ പ്രതീക്ഷകളാണ് വിപണിയിലെ നേട്ടത്തിന് കാരണം. ബജാജ് ഫിൻസെർവ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ എന്നിവയാണ് പ്രധാന നേട്ടം കൈവരിച്ചത്. എച്ച്ഡിഎഫ്സി, എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയ്ക്ക് കഴിഞ്ഞ ഒരാഴ്ച ബിഎസ്‌ഇ -30 സൂചികയിൽ വലിയ നഷ്ടം നേരിട്ടു.
കഴിഞ്ഞ അഞ്ച് ട്രേഡിങ്ങ് സെഷനുകളിൽ എഫ്പിഐകൾ 2.05 ബില്യൺ ഡോളർ വിലമതിക്കുന്ന ഇക്വിറ്റികൾ വാങ്ങിയപ്പോൾ അതേ കാലയളവിൽ ഡിഐഐകൾ 1.8 ബില്യൺ യുഎസ് ഡോളർ വിറ്റു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
