കൊറോണ വൈറസ് ഭയം ഇന്ത്യൻ വിപണികളെ പിടിച്ചുലച്ചു. കൊറോണ വൈറസിന് മഹാമാരി എന്ന് ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെ തുടർന്ന് അമേരിക്ക യൂറോപ്പിൽ നിന്നുള്ള യാത്രകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ രണ്ടര വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് ഇന്ത്യൻ ഓഹരി വിപണി തകർന്നടിഞ്ഞു. നിഫ്റ്റി 9,600 പോയിന്റിന് താഴേയ്ക്ക് കൂപ്പുകുത്തി. സെൻസെക്സിൽ 3,000 പോയിൻറിനടത്തു കുറഞ്ഞു. ഇത് 2 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
വ്യാപാരം അവസാനിച്ചപ്പോൾ
സെൻസെക്സ് 2,919 പോയിൻറ് കുറഞ്ഞ് 32,778 ലും നിഫ്റ്റി 50 868 പോയിൻറ് കുറഞ്ഞ് 9,590 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഒരു ദിവസത്തെ വ്യാപാരത്തിൽ നിഫ്റ്റി 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 10 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരിയിലെ റെക്കോഡ് ഉയരത്തിൽ നിന്ന് 20 ശതമാനം വീതമാണ് സൂചികകൾ ഇന്ന് ഇടിഞ്ഞത്.
മേഖല സൂചികകൾ
നിഫ്റ്റി മിഡ്‌കാപ്പ് സൂചികയിൽ 7.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 39 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പോയിന്റാണ് ഇത്. നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക 9 ശതമാനത്തിലധികം ഇടിഞ്ഞു. എല്ലാ മേഖലാ സൂചികകളും ഇന്ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് അവസാനിച്ചത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് റെക്കോർഡ് താഴ്ന്ന നിലയിൽ എത്തി. 12.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ബാങ്ക് 8.6 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ എന്നിവയും 8 മുതൽ 9 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി യഥാക്രമം 8 ശതമാനവും 8.7 ശതമാനവും വീതം ഇടിഞ്ഞു.
കൊറോണ മഹാമാരി
യെസ് ബാങ്ക്, യുപിഎൽ, വേദാന്ത, ഹിൻഡാൽകോ, ഒഎൻജിസി എന്നിവയാണ് ഇന്ന് ഏറ്റവും നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഇന്ത്യൻ വിപണിയിൽ തകർച്ചയ്ക്ക് കാരണമായത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ചയാണ് അതിവേഗം പടരുന്ന വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള കേസുകൾ 126,139 ഉം മരണങ്ങൾ 4,627 ഉം കവിഞ്ഞു.
രൂപയുടെ മൂല്യം
ഡോളറിനെതിരെ രൂപയുടെ മൂല്യം 0.8 ശതമാനം ഇടിഞ്ഞ് 74.35 എന്ന നിലയിലെത്തി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയാണിത്. അതേസമയം 10 വർഷത്തെ ബോണ്ട് വരുമാനം 6.19 ശതമാനമായി ഉയർന്നു.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications