ഇന്ത്യൻ ഓഹരി വിപണി ഇന്ന് 2.5 ശതമാനം ഉയർന്നു. ഇന്നലെ വിപണിയിലെ ഏറ്റവും വലിയ ഏകദിന ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമുള്ള നേട്ടമാണ് ഇന്നത്തേത്. സെൻസെക്സ് 692.79 പോയിൻറ് അഥവാ 2.67 ശതമാനം ഉയർന്ന് 26,674.03 ലെത്തി. നിഫ്റ്റി 190.80 പോയിൻറ് അഥവാ 2.51 ശതമാനം ഉയർന്ന് 7,801.05 എന്ന നിലയിലെത്തി. വിപണിയിലെ നേട്ടങ്ങൾക്ക് ഇന്ന് നേതൃത്വം നൽകിയത് ഐടി ഓഹരികളാണ്. നിഫ്റ്റി ഐടി സൂചിക ഇന്ന് 6.13 ശതമാനം ഉയർന്നു.
രണ്ട് ബെഞ്ച്മാർക്ക് സൂചികകളും ചൊവ്വാഴ്ച 3 ശതമാനത്തിലധികം നേട്ടത്തോടെ തുറന്നെങ്കിലും വ്യാപാരികൾ തങ്ങളുടെ ഓഹരികൾ വിൽക്കാൻ അവസരം ഉപയോഗിച്ചതിനാൽ ഉടൻ തന്നെ നഷ്ട്ടത്തിലേയ്ക്ക വീണിരുന്നു. എന്നാൽ, മറ്റ് ഏഷ്യൻ വിപണികളിലെ തുടർച്ചയായ നേട്ടങ്ങളും യൂറോപ്യൻ വിപണികളിലെ നല്ല തുടക്കവും ഇന്ത്യൻ വിപണികളെ ഇന്ന് നേട്ടത്തിലേയ്ക്ക നയിച്ചു. നിഫ്റ്റിയിൽ ഇൻഫോസിസ് 12.03 ശതമാനം ഉയർച്ച രേഖപ്പെടുത്തി.

അദാനി പോർട്ട്സ്, ബ്രിട്ടാനിയ, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ 6.7 ശതമാനം മുതൽ 11.53 ശതമാനം വരെ നേട്ടം കൈവരിച്ചു. മാരുതി സുസുക്കി, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റി 50 സൂചികയിലെ പ്രധാന നേട്ടങ്ങൾ കൈവരിച്ച മറ്റ് ഓഹരികൾ. അതേസമയം, നിഫ്റ്റിയിൽ യെസ് ബാങ്ക് ഇന്ന് 11.96 ശതമാനം ഇടിവ് രേഖപ്പെടുത്തി. എം ആന്റ് എം, ഗ്രാസിം, ഇൻഡസ്ഇൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്പറേഷൻ, ഐടിസി എന്നിവ 2.20 ശതമാനം മുതൽ 8.32 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റിയിലെ 50 കമ്പനികളിൽ 19 കമ്പനികൾ ചുവപ്പിൽ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ 30 കമ്പനികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു, ഒരു ഓഹരി മാറ്റമില്ലാതെ തുടർന്നു. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ ചെയ്യുന്നതിനിടയിൽ നികുതിദായകർ, കോർപ്പറേറ്റുകൾ, എംഎസ്എംഇകൾ, സാധാരണക്കാർ എന്നിവർക്കായി വിവിധ ആശ്വാസ നടപടികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
ഇതിനെ തുടർന്ന് വോളറ്റിലിറ്റി സൂചിക 16.13% ഉയർന്ന് 83.60 ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേ ട്രേഡിൽ, ചാഞ്ചാട്ട സൂചിക 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 86.63 ലെത്തി. തിങ്കളാഴ്ച ഓഹരി സൂചികകൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഏകദിന ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബിഎസ്‌ഇ സെൻസെക്സ് 3,934.72 പോയിൻറ് അഥവാ 13.15 ശതമാനം ഇടിഞ്ഞ് 25,981.24 ലെത്തി. നിഫ്റ്റി 1135.20 പോയിൻറ് അഥവാ 12.98 ശതമാനം ഇടിഞ്ഞ് 7,610.25 എന്ന നിലയിലെത്തി. നിക്ഷേപകരുടെ 13.17 ലക്ഷം കോടി രൂപയാണ് തിങ്കളാഴ്ച വിറ്റഴിച്ചത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications