മികച്ച വാങ്ങലിന് വിപണി സാക്ഷ്യം വഹിച്ചതോടെ ബിഎസ്‌ഇ സെൻസെക്സും നിഫ്റ്റിയും രണ്ട് ദിവസത്തെ ഇടിവിന് ശേഷം ചൊവ്വാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി. ബിഎസ്‌ഇ സെൻസെക്സ് 834 പോയിൻറ് അഥവാ 1.72 ശതമാനം ഉയർന്ന് 49,398.29 എന്ന നിലയിലെത്തി. എക്കാലത്തെയും ഉയർന്ന നിരക്കായ 49,795 ൽ നിന്ന് 400 പോയിൻറ് കുറവാണ് ഇപ്പോഴുള്ളത്. 50 ഓഹരികളുള്ള നിഫ്റ്റി 239.85 പോയിന്റ് ഉയർന്ന് 14,521.15 ലെത്തി.
നിക്ഷേപ ആസ്തി ഏതാണ്ട് രൂപ 3.50 ലക്ഷം കോടി ഉയർന്നു. തിങ്കളാഴ്ചത്തെ 192,77 ലക്ഷം കോടി രൂപ അപേക്ഷിച്ച് ഇന്നത്തെ വിപണി മൂല്യം 196,32 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഓട്ടോ, ഫാർമ, മെറ്റൽ, റിയൽറ്റി, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്നത്തെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്.

നിഫ്റ്റിയിൽ 6.82 ശതമാനം വർധനവാണ് ബജാജ് ഫിൻസെർവ് നേടിയത്. ടാറ്റാ മോട്ടോഴ്‌സും ബജാജ് ഫിനാൻസും യഥാക്രമം 5.37 ശതമാനവും 5.07 ശതമാനവും ഉയർന്നു. എച്ച്ഡിഎഫ്സി, ഗ്രാസിം, ജെഎസ്ഡബ്ല്യു സ്റ്റീൽ, സൺ ഫാർമ, സിപ്ല, എൽ ആൻഡ് ടി, ഐസിഐസി ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, ശ്രീ സിമൻറ്സ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവയാണ് നിഫ്റ്റിയിലെ പ്രധാന നേട്ടക്കാർ.
0.58 ശതമാനം ഇടിഞ്ഞ ടെക് മഹീന്ദ്രയ്ക്കാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഐടിസി, വിപ്രോ, ബ്രിട്ടാനിയ, എം ആൻഡ് എം എന്നിവയാണ് 50 ഓഹരി സൂചികയിൽ നഷ്ടം നേരിട്ട മറ്റ് ഓഹരികൾ.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
