മുംബൈ: വെള്ളിയാഴ്ച്ച ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ആഗോള വിപണിയിലെ ക്ഷീണം മാനിച്ച് ബിഎസ്ഇ സെന്‍സെക്സ് സൂചിക 394 പോയിന്റ് ഇടറി 58,732 പോയിന്റ് എന്ന നിലയിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 110 പോയിന്റ് ഇടറി; 17,508 പോയിന്റ് നിലയിലാണ് സൂചികയുടെ ചുവടുവെയ്പ്പും. വിശാല സൂചികകളിള് സമ്മിശ്ര പ്രതികരണം നിഴലിക്കുന്നുണ്ട്. രാവിലെ നിഫ്റ്റി മിഡ്ക്യാപ് 50 സൂചിക 0.3 ശതമാനം താഴേക്ക് പോയപ്പോള്‍ നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചിക 0.1 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

അമേരിക്കന്‍ വിപണിയിലെ തിരുത്തല്‍ മുന്‍നിര്‍ത്തി ആഗോള ഓഹരി വിപണികളില്‍ 'റിസ്ക് ഓഫ്' വികാരം രൂപംകൊള്ളുകയാണ്. ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 500 സൂചികകള്‍ റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്ന് 5 ശതമാനത്തിലേറെ താഴേക്ക് പോയത് കാണാം. ഇതേ കാരണത്താല്‍ ആഗോള തലത്തില്‍ മാര്‍ക്കറ്റുകളുടെ വേഗം കുറഞ്ഞു. ഇന്ത്യയിലും തിരുത്തല്‍ സംഭവിക്കുമെന്ന സൂചന വരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി കയ്യെത്തിപ്പിടിച്ച നേട്ടങ്ങളില്‍ ഐടി ഓഹരികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ഐടി ഓഹരികള്‍ക്ക് ചടുലത നഷ്ടമാവുകയാണ്. ഐടി സൂചികകള്‍ ഇടിയുന്ന പക്ഷം വിപണിയുടെ ചെറുത്തുനില്‍പ്പ് പരീക്ഷിക്കപ്പെടും.
വിദേശ സ്ഥാപന നിക്ഷേപകര്‍ വില്‍പ്പനക്കാരായി തുടരുന്നതും ഇന്ത്യന്‍ ഓഹരി വിപണിയിലെ നെഗറ്റീവ് സിഗ്നലാണ്. അതുകൊണ്ട് ഓരോ വീഴ്ചയിലും ഓഹരി വാങ്ങാമെന്ന തന്ത്രം മുന്നോട്ട് ഉദ്ദേശിച്ച രീതിയില്‍ ഫലിക്കണമെന്നില്ല. 2020 ഏപ്രില്‍ മുതല്‍ ഇതേ തന്ത്രമാണ് നിക്ഷേപകര്‍ക്ക് തുണയായത്. ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ മാര്‍ക്കറ്റുകള്‍ക്ക് ക്ഷീണമാണ്. നിലവില്‍ 94.30 എന്ന നിലയിലാണ് ഡോളര്‍ സൂചിക താളം പിടിക്കുന്നത്. 95 -ലേക്ക് ഡോളറെത്തിയാല്‍ വിപണിയില്‍ നിന്ന് വലിയതോതില്‍ മൂലധന ഒഴുക്ക് കരുതാം. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി നിക്ഷേപകര്‍ ജാഗ്രത കൈവെടിയരുതെന്നാണ് ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ അറിയിക്കുന്നത്.
വെള്ളിയാഴ്ച്ച വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ ഫാര്‍മ മാത്രമാണ് നേട്ടത്തില്‍ മുന്നേറുന്നത്. രാവിലെ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ലൈസന്‍സ് കരാറുകള്‍ ലംഘിച്ചതിന് അടുത്ത മൂന്നാഴ്ച്ചക്കകം 3,050 കോടി രൂപ പിഴ അടയ്ക്കാന്‍ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ കമ്പനികളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ നെറ്റ്വര്‍ക്ക് ശൃഖല റിലയന്‍സ് ജിയോയ്ക്ക് അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണിത്. എയര്‍ടെല്‍ 1,050 കോടി രൂപയും വോഡഫോണ്‍ ഐഡിയ 2,000 കോടി രൂപയും ഇക്കാരണത്താല്‍ പിഴയൊടുക്കണം.
വെന്റോ എനര്‍ജി ഇന്‍ഫ്രാ കമ്പനിയെ പൂര്‍ണമായി ഏറ്റെടുത്തതിനെ തുടര്‍ന്ന് അദാനി ഗ്രീന്‍ എനര്‍ജി രാവിലെ 2 ശതമാനം നേട്ടം കണ്ടെത്തിയത് കാണാം. അദാനി ഗ്രീന്‍ എനര്‍ജിക്ക് കീഴിലുള്ള അദാനി റിന്യുവബിള്‍ എനര്‍ജി കമ്പനിയാണ് എസ്സല്‍ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ നിന്നും വെന്റോ എനര്‍ജി ഇന്‍ഫ്രായെ വാങ്ങിയത്. സെമി കണ്ടക്ടര്‍ ലഭ്യതക്കുറവിനെത്തുടര്‍ന്ന് മാരുതി സുസുക്കി ഓഹരികളില്‍ 2 ശതമാനം വീഴ്ച ഇന്ന് രൂപംകൊള്ളുന്നുണ്ട്. ഈ അവസരത്തില്‍ സെന്‍സെക്സില്‍ മുന്നേറിയ ഓഹരികള്‍ ഏതൊക്കെയെന്ന് ചുവടെ കാണാം.
പവര്‍ഗ്രിഡ് (0.92 ശതമാനം), എന്‍ടിപിസി (0.74 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.04 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.01 ശതമാനം).
തുടക്ക വ്യാപാരത്തില്‍ സെന്‍സെക്സില്‍ പിന്നിലായ ഓഹരികളെ ചുവടെ കാണാം.
മാരുതി സുസുക്കി (-2.11 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-1.52 ശതമാനം), ഐസിഐസിഐ ബാങ്ക് (-1.49 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-1.38 ശതമാനം), ആക്സിസ് ബാങ്ക് (-1.31 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-1.29 ശതമാനം), ടൈറ്റന് (-1.27 ശതമാനം), ടാറ്റ സ്റ്റീല്‍ (-1.21 ശതമാനം), എസ്ബിഐ (-1.18 ശതമാനം), എച്ച്ഡിഎഫ്സി (-1.17 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.07 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.99 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.93 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-0.92 ശതമാനം), സണ്‍ ഫാര്‍മ (-0.76 ശതമാനം), ഐടിസി (-0.68 ശതമാനം), ടെക്ക് മഹീന്ദ്ര (-0.67 ശതമാനം), ഇന്‍ഫോസിസ് (-0.59 ശതമാനം), ബജാജ് ഓട്ടോ (-0.57 ശതമാനം), എല്‍ ആന്‍ഡ് ടി (-0.38 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.28 ശതമാനം), റിലയന്‍സ് (-0.26 ശതമാനം), ടിസിഎസ് (-0.12 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-0.06 ശതമാനം), നെസ്ലെ ഇന്ത്യ (-0.06 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (-0.01 ശതമാനം).
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications