ഓഹരി വിപണിയില്‍ ചോരപ്പുഴ. മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടും കടുത്ത വില്പന സമ്മര്‍ദം നേരിട്ടു. ഇതോടെ നിര്‍ണയാക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്ത് പ്രധാന സൂചികകള്‍ താഴേക്ക് പതിച്ചു. പിന്നാലെ 'കരടി'കള്‍ ആക്രമണം കടുപ്പിച്ചതോടെ നിഫ്റ്റിയും സെന്‍സെക്സും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലയിലേക്കും വീണു. ഒടുവില്‍ നിഫ്റ്റി 343 പോയിന്റ് താഴ്ന്ന് 15,348-ലും സെന്‍സെക്സ് 1,067 പോയിന്റ് ഇടിഞ്ഞ് 51,474-ലും വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. വിപണിയില്‍ കടുത്ത തിരിച്ചടി നേരിടാനുള്ള പ്രധാന 5 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- അമേരിക്കയിലെ പലിശ നിരക്ക് വര്‍ധന- ഫെഡറല്‍ റിസര്‍വ് ഒറ്റയടിക്ക് 0.75 ശതമാനമാണ് ഇന്നലെ പലിശ വര്‍ധിപ്പിച്ചത്. പണപ്പെരുപ്പ ഭീഷണി നിയന്ത്രിക്കുന്നതിനും നേരിടുന്നതിന്റെയും ഭാഗമായി ഇനിയും അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനിരിക്കെ 2022, 2023 വര്‍ഷത്തേക്കുള്ള അമേരിക്കയുടെ ജിഡിപി വളര്‍ച്ചയുടെ അനുമാനം താഴ്ത്തിയതും തിരിച്ചടിയായി. കൂടാതെ വര്‍ഷാവസാനത്തോടെ പലിശ നിരക്ക് 2.80 ശതമാനമാകും എന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ഈ അനുമാനം 3.40 ശതമാനത്തിലേക്ക് ഉയര്‍ത്തി. അതായത് ഈ വര്‍ഷം ഇനിയും 1.75 ശതമാനം കൂടി അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിക്കാനുള്ള സാധ്യത തെളിയുന്നു. ഇത് വികസ്വര രാജ്യങ്ങളില്‍ നിന്നും വിദേശ നിക്ഷേപകരെ പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമാകും.
- വിദേശ നിക്ഷേപകരുടെ ശമനമില്ലാതെയുള്ള വില്പന. ഈമാസം പകുതി പൂര്‍ത്തിയാകുമ്പോള്‍ തന്നെ 24,949 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. അമേരിക്കയില്‍ പലിശ നിരക്ക് ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും വീണ്ടും വിദേശ നിക്ഷേപകരുടെ വില്പനയുടെ തോത് ഉയര്‍ത്തിയേക്കും.
- ആഗോള വിപണികളിലേയും ഇടിവ്. ഏഷ്യന്‍ വിപണികള്‍ തകര്‍ച്ച നേരിട്ടത്, നേട്ടത്തോടെ ആരംഭിച്ചിട്ടും ആഭ്യന്തര ഓഹരി വിപണിയില്‍ വില്പന സമ്മര്‍ദത്തിന് തുടക്കമിടുന്ന ഘടകമായി.
- സാമ്പത്തികമാന്ദ്യത്തിന്റെ ആശങ്ക- യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള ഭാവി നടപടികള്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ ഉപകരിച്ചേക്കുമെങ്കിലും ആഗോള സാമ്പത്തിക ശക്തിയായ അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാകുന്നു.
- ടെക്നിക്കല്‍ ദുര്‍ബലാവസ്ഥ- മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ നിഫ്റ്റി സൂചികയിലെ 15,671 എന്ന നിലവാരം ശക്തമായ പിന്തുണ നല്‍കുന്നതായിരുന്നു. നിരവധി തവണ ഈ നിലവാരത്തിലേക്ക് സൂചിക എത്തിയപ്പോഴും പിന്തുണ സ്വീകരിച്ച് തിരികെ കയറിയിരുന്നു. എന്നാല്‍ ഇന്നത്തെ വ്യാപാരത്തിനിടെ ഈ നിലവാരം തകര്‍ക്കപ്പെട്ടപ്പോള്‍ കടുത്ത വില്പന സമ്മര്‍ദം അധികമായി രൂപപ്പെട്ടത് സൂചികകളെ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായി. ഇതിനോടകം 15,400-ലെ സപ്പോര്‍ട്ട് തകര്‍ക്കപ്പെട്ടു കഴിഞ്ഞത് പ്രതികൂലമാണ്. ദുര്‍ബലാവസ്ഥ തുടര്‍ന്നാല്‍ 15,100-ലേക്ക് നിഫ്റ്റി പതിക്കാനും സാധ്യതയുണ്ട്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കാര്യമായ ചെറുത്തുനില്‍പ്പ് പ്രകടിപ്പിച്ച എഫ്എംസിജി ഓഹരി സൂചികയില്‍ 0.57 ശതമാനം മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. അതേസമയം 5.24 ശതമാനം ഇടിഞ്ഞ മെറ്റല്‍ സൂചികയാണ് കനത്ത തിരിച്ചടി നേരിട്ടത്. മീഡിയ വിഭാഗം സൂചിക 3 ശതമാനത്തിലധികവും നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്ീവസസ്, ഐടി, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ ഓഹരി സൂചികകളില്‍ 2 ശതമാനത്തിലേറെയും തിരിച്ചടി നേരിട്ടു.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ നെസ്്ലെ ഇന്ത്യ +0.50 %, ബ്രിട്ടാണിയ +0.17 % വീതവും ഉയര്‍ച്ച രേഖപ്പെടുത്തി.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഹിന്‍ഡാല്‍കോ -6.74 %, ടാറ്റ സ്റ്റീല്‍ -6.35 %, ഒഎന്‍ജിസി -5.42 %, കോള്‍ ഇന്ത്യ -5.39 %, ടാറ്റ മോട്ടോര്‍സ് -5.10 %, ടെക് മഹീന്ദ്ര -4.44 %, യുപിഎല്‍ -4.37 %, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് -4.25 %, ഭാരതി എയര്‍ടെല്‍ -4.19 %, വിപ്രോ -4.15 % വീതവും ഇടിഞ്ഞു.
എന്‍സ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,150 ഓഹരികളില്‍ 288 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 1,814 ഓഹരികള്‍ നഷ്ടത്തോടെയും 48 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം അവസാനിപ്പിച്ചു. ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.16-ലേക്ക് കൂപ്പുകുത്തി. ഇത് വിപണിയില്‍ 'കരടി'കളുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം എഡി അനുപാതം 1.15 നിലവാരത്തിലായിരുന്നു.
ഇതിനിടെ 14 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 267 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. 53 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 147 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
