ഇന്ന് ഓഹരി വിപണിയിൽ ഏറ്റവും വലിയ തകർച്ചയാണ് സംഭവിച്ചത്. ഇന്ന് സൂചികകളെല്ലാം ചുവന്നു, നിക്ഷേപകർ കിടുകിടാ വിറച്ചു. വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്സ് 3,939.68 പോയിന്റ് അഥവാ 5.27% ഇടിഞ്ഞ് 71,425.01 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 50 1,160.8 പോയിന്റ് അഥവാ 5.06% ഇടിഞ്ഞ് 21,743.65 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ നയങ്ങൾ ഓഹരി വിപണിയെ ഏറ്റവും വലിയ വീഴ്ചയിലേക്ക് നയിക്കുന്നു. സത്യത്തിൽ ഇന്നത്തെ ഇടിവ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണോ?
കണക്കുകൾ പ്രകാരം 2025 ഏപ്രിൽ 7 തിങ്കളാഴ്ച സംഭവിച്ച ഓഹരി തകർച്ച ഏറ്റവും വലുതല്ല. സെൻസെക്സും നിഫ്റ്റിയും ഭയന്ന് പോയത് 1865 ലെ തകർച്ചയാണ്. അതിൻ്റെ ഭീകരത 2025ൽ കാണാനില്ല.
ഇന്ന് ഇന്ത്യൻ ഓഹരി വിപണി തകർന്നതിന് കാരണം?
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യൻ ഓഹരി വിപണിയെ തകർച്ചയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ആഴ്ച, ഏപ്രിൽ 4 ന് വാൾസ്ട്രീറ്റിൻ്റെ ഏറ്റവും മോശം വ്യാപാരം ദിനങ്ങളിലൊന്നായിരുന്നു. ഡൗ ജോൺസ് സൂചിക 2,231.07 പോയിന്റ് ഇടിഞ്ഞ് 38,314.86 ലെത്തി. അതേസമയം, എസ് & പി 500 സൂചിക 5.97% ഇടിഞ്ഞ് 5,074.08 ലെത്തി.
തിങ്കളാഴ്ച വാൾസ്ട്രീറ്റിലെ മാന്ദ്യം ഏഷ്യൻ വിപണികളെ തളർത്തി. ജപ്പാനിലെ നിക്കി 225 8% ഇടിഞ്ഞു, ദക്ഷിണ കൊറിയയുടെ KOSPI 5% ഇടിഞ്ഞു. ഹാംഗ് സെങ് ഏകദേശം 11% ഇടിഞ്ഞു, മെയിൻലാൻഡ് CSI 300 6.3% ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിനു ശേഷം തിങ്കളാഴ്ചയിലെ തകർച്ചയും തളർത്തി.
ട്രംപും താരിഫും...
ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങളിൽ താരിഫ് എർപ്പെടുത്തിയതോടെ സമീപകാലത്തായി അമേരിക്കയിൽ പണപ്പെരുപ്പ ഭീഷണി ഉയരുന്നുണ്ടായിരുന്നു. ഈയിടെ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ തൻ്റെ പ്രസംഗത്തിൽ ഈ കാര്യം സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെഡ് റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല.
2024 സെപ്റ്റംബർ മുതൽ ഇന്ത്യൻ ഓഹരി വിപണി കടുത്ത വിൽപ്പന സമ്മർദ്ദത്തിലാണ്. 2024 ലെ ക്ലോസിംഗിൽ നിന്ന് 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലായിരുന്നു. ഇതെല്ലാം പരിശോധിച്ചാൽ സത്യത്തിൽ ഇന്നത്തെ തകർച്ചയാണോ ഏറ്റവും വലുത്?. 1865 മുതൽ 2024 വരെയുള്ള പ്രധാന വിപണി തകർച്ചകളെ കുറിച്ച് പരിശോധിക്കാം... ഏതാണ് ഭീകരത സൃഷ്ടിച്ചതെന്ന് ചരിത്രത്തിലൂടെ പരിശോധിക്കാം;

1. 2024 ലെ തകർച്ച:
2024 ഒക്ടോബർ മുതൽ 2024 ഡിസംബർ വരെ സെൻസെക്സ് ഏകദേശം 10,000 പോയിന്റ് അഥവാ 11.79% ഇടിഞ്ഞു. ഈ കാലയളവിൽ നിഫ്റ്റി തകർന്നത് 12.38 ശതമാനത്തോളമാണ്. 2024 ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം ജൂൺ 3-4 വരെ നിഫ്റ്റി 1,380 പോയിന്റ് അഥവാ 5.93% ഇടിഞ്ഞിരുന്നു.
2. 2020 ലെ തകർച്ച:
കോവിഡ്-19 ആഗോള തലത്തിൽ അപ്രതീക്ഷിത സംഘർഷങ്ങൾ സൃഷ്ടിച്ചു. ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 28 ന് സെൻസെക്സ് 1,448 പോയിന്റ് നഷ്ടപ്പെട്ടു. മാർച്ച് 4 നും 6 നും 1,000 പോയിന്റ് വീണ്ടും കുറഞ്ഞു. പിന്നീട്, സെൻസെക്സ് 2,713.41 പോയിന്റ് ഇടിഞ്ഞു. അതേസമയം മാർച്ച് 16 ന് നിഫ്റ്റി 9,200 പോയിൻ്റുകൾ ഇടിഞ്ഞു. എന്നാൽ 2020 മാർച്ച് 23 ന് സെൻസെക്സ് 13.15% ഇടിഞ്ഞു, അതായത് 3,934.72 പോയിന്റുകളാണ് നഷ്ടമായത്. ഇതേ ദിവസം നിഫ്റ്റി 1,135 പോയിന്റ് (12.98%) ഇടിഞ്ഞു.
3. 2015 ലെ തകർച്ച:
ചൈനയിലെ സാമ്പത്തിക മാന്ദ്യവും ചൈനീസ് യുവാന്റെ മൂല്യത്തകർച്ചയും മൂലം ഏഷ്യൻ വിപണികൾ ആശങ്കയിലായി. ഇതോടെ 2015 ഓഗസ്റ്റ് 24ന് സെൻസെക്സ് 1,624 പോയിന്റും നിഫ്റ്റി 490 പോയിന്റും ഇടിഞ്ഞു.
4. 2008 ലെ തകർച്ച:
ലേമാൻ ബ്രദേഴ്‌സ് പ്രതിസന്ധിക്ക് ശേഷമുള്ള മാന്ദ്യം മൂലം വിപണി നേരിട്ട ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന് 2008ലായിരുന്നു. 2008 ജനുവരി 21-ന് സെൻസെക്സ് 1,408 പോയിന്റ് ഇടിഞ്ഞ് 17,605-ൽ എത്തി. അതേ മാസം സെൻസെക്സ് ഏറ്റവും വലിയ ഇൻട്രാഡേ ഇടിവായ 2,273 പോയിന്റിലെത്തിയിരുന്നു. ജനുവരി 22-ന് ബിഎസ്ഇയിൽ ഒരു മണിക്കൂർ വ്യാപാരം നിർത്തിവച്ചിരുന്നു. അതിനു കാരണം സെൻസെക്സ് തുറന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ, ബെഞ്ച്മാർക്ക് സെൻസെക്സ് അതിന്റെ സർക്യൂട്ട് പരിധിയായ 10% കവിഞ്ഞിരുന്നു.
5. 2007 ലെ തകർച്ച:
ഈ വർഷം സെൻസെക്സും നിഫ്റ്റിയും വലിയ ഇടിവുകളാണ് നേരിട്ടത്. ഏപ്രിൽ 2 ന്, റിസർവ് ബാങ്ക് ക്യാഷ് റിസർവ് അനുപാതവും റിപ്പോ നിരക്കും ഉയർത്താൻ തീരുമാനിച്ചപ്പോൾ സെൻസെക്സ് 617 പോയിന്റ് ഇടിഞ്ഞു. ഓഗസ്റ്റ് 1 നും 16 നും ശക്തമായി തകർന്നതിനു ശേഷം, ഒക്ടോബർ 18 ന് സെൻസെക്സും നിഫ്റ്റിയും യഥാക്രമം 1,428 പോയിന്റും 208 പോയിന്റും ഇടിവ് രേഖപ്പെടുത്തി. നവംബർ 21 നും ഡിസംബർ 17 നും സെൻസെക്സും നിഫ്റ്റിയും പ്രധാന വലിയ തകർച്ചകളാണ് രേഖപ്പെടുത്തിയത്.
6. 2004 ലെ തകർച്ച:
2004 മെയ് 17 ന് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായിരുന്നു സംഭവിച്ചത്. ബിഎസ്ഇ സെൻസെക്സ് 15.52% ഇടിഞ്ഞു. ബ്ലാക്ക് മൺഡേ എന്നും ഈ വിപണി തകർച്ച അറിയപ്പെട്ടിരുന്നു.
7. 1992 ലെ തകർച്ച:
ഹർഷദ് മേത്തയുടെ സ്കാം നിക്ഷേപകർക്കിടയിൽ ആശങ്കകൾ ഉയർത്തി. ഇതോടെ 1992 ഏപ്രിൽ 28 ന് ബിഎസ്ഇ സെൻസെക്സ് 12.77% ഇടിഞ്ഞു. മാർക്കറ്റ് കൃത്രിമത്വം ആരോപിച്ച് 1992 ൽ 30,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. ഇത് വിപണിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
8. 1991 ലെ തകർച്ച:
ഹർഷദ് മേത്ത, കേതൻ പരേഖ് തുടങ്ങിയവർ നടത്തിയ അഴിമതികൾ പുറത്തു വന്നതോടെ ഈ വർഷം ബിഎസ്ഇയും എൻഎസ്ഇയും തകർച്ചകൾക്കും കുതിച്ചുചാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഇത് വിപണിയെ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമാക്കി.
9. 1982 ലെ തകർച്ച:
1982 കാലയളവിൽ ബിഎസ്ഇ തുടർച്ചയായി മൂന്ന് ദിവസം അടച്ചുപൂട്ടേണ്ടിവന്നു. വിക്കിപീഡിയ പ്രകാരം, ഏകദേശം 1.10 ലക്ഷം ഓഹരികൾ ഷോർട്ട് സെല്ലിംഗ് നടത്തി.
10. 1865 ലെ തകർച്ച:
1865 ൽ ബിഎസ്‌ഇ രൂപീകരിച്ചിട്ടില്ല. എങ്കിൽ പോലും ഇന്ത്യൻ വിപണി ആദ്യമായി തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ചത് ഈ വർഷമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്തികളും പാഴ്‌സികളും റാംപാർട്ട് റോയുടെയും മെഡോസ് സ്ട്രീറ്റിന്റെയും ജംഗ്ഷനിൽ ഓഹരികൾ വ്യാപാരം നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. വിക്കിപീഡിയ പ്രകാരം അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പുതിയ ഇന്ത്യൻ കമ്പനികളുടെ ഓഹരികളിൽ വലിയ വർദ്ധനവിന് കാരണമായി.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications