വിപണികളിലെ അപകടാവസ്ഥ ഒരിയ്ക്കലും ഇല്ലാതാകുന്നില്ല, പ്രതിസന്ധി എത്രത്തോളം നിലനിൽക്കുമെന്ന് ഒരാൾക്കും ഒരിക്കലും പ്രവചിക്കാനോ ഉറപ്പാക്കാനോ കഴിയില്ല. എന്നിരുന്നാലും, ഇന്നത്തെ സെൻസെക്‌സിലെ 2500 പോയിന്റ് ഇടിവും നിഫ്റ്റിയിലെ 9600 ലെവലിലേക്കുള്ള താഴ്ച്ചയ്ക്കും പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
യുഎസ് വിപണി
കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചത്, ലോകമെമ്പാടുമുള്ള വിപണികളിൽ അലയടിച്ചു. സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇതാദ്യമായാണ് വിപണികളിൽ ഇത്രയും കനത്ത ഇടിവുണ്ടാകുന്നത്. ഡോവ് വിപണി ഇന്നലെ കനത്ത നഷ്ടം നേരിട്ടു. ഏഷ്യൻ വിപണികളും 4 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിക്കി 4.32 ശതമാനവും ഹാംഗ് സെങ് 3.9 ശതമാനവും ഇടിഞ്ഞു. യൂറോപ്യൻ വിപണികൾ സെൻട്രൽ ബാങ്കിന്റെ 0.5% പലിശ കുറയ്ക്കലിന് ശേഷം നേരിയ നേട്ടം കൈവരിച്ചു.
ക്രൂഡ് വില
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യാത്രാ നിയന്ത്രണങ്ങളും മറ്റ് തടസ്സങ്ങളും ഉള്ളതിനാൽ, ക്രൂഡിന് ഡിമാൻഡ് വളർച്ച ഉണ്ടാകാൻ സാധ്യതയില്ല. 1991ലെ കനത്ത ഇടിവിന് ശേഷം തിങ്കളാഴ്ച ക്രൂഡ് വില കുത്തനെ ഇടിഞ്ഞിരുന്നു. സൌദി, റഷ്യ വില യുദ്ധത്തെ തുടർന്ന് ക്രൂഡ് വില 30 ശതമാനം ഇടിഞ്ഞിരുന്നു. ഇന്നലെ വീണ്ടും 4 ശതമാനം ഇടിവിനെത്തുടർന്ന് ചരക്ക് വീണ്ടും 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബ്രെൻറ് ക്രൂഡിന് ബാരലിന് 34 ഡോളറാണ് വില. ഇത് 4 ശതമാനത്തിലധികം കുറവാണ്.
മികച്ച ഓഹരികളുടെ ഇടിവ്
ആർഐഎൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ ഈ ആഴ്ച്ചയുടെ തുടക്കം മുതൽ കനത്ത ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എണ്ണ വിലയിലുണ്ടായ ഇടിവാണ് റിലയൻസ് ഇൻഡസ്ട്രീസിന് കനത്ത പ്രഹരം ഏൽപ്പിച്ചത്. യെസ് ബാങ്ക് പ്രതിസന്ധി ഉൾപ്പെടെയുള്ള ബാങ്കിംഗ് മേഖലയിലെ ചില അസ്വസ്ഥതകളും ബാങ്ക് ഓഹരികൾക്ക് തിരിച്ചടിയായി.
കൊറോണ മഹാമാരി
കൊറോണ രോഗം മഹാമാരിയായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചു. കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണവും മരണവും കണക്കിലെടുക്കുമ്പോൾ, സാമ്പത്തിക വളർച്ചാ വികാരം കുറയുന്നു. കൂടാതെ, നൂറിലധികം രാജ്യങ്ങളിൽ വ്യാപിച്ചതിന്റെ തീവ്രതയും അതിന്റെ വ്യാപനവും കണക്കിലെടുക്കുമ്പോൾ, കൊറോണ വൈറസിനെ ഒരു മഹാമാരിയായി വിശേഷിപ്പിക്കാമെന്ന് ലോകാരോഗ്യ സംഘടന പരാമർശിച്ചു. ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ ഇപ്പോൾ 73 ആയി ഉയർന്നു. കേരളത്തെ 17 കേസുകളുമായി അണുബാധയുടെ പ്രഭവകേന്ദ്രമായും പ്രഖ്യാപിച്ചു. ഇന്ന് വിപണിയെ പിടിച്ചുലച്ചതിൽ പ്രധാന പങ്ക് മഹാമാരിയെന്ന പ്രഖ്യാപനത്തിനുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
