പകർച്ചവ്യാധികൾക്കിടയിൽ കടം വർദ്ധിച്ചതിനാൽ കിട്ടാക്കടങ്ങൾ കുതിച്ചുയരുമെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇന്ത്യൻ ഓഹരികൾ തിങ്കളാഴ്ച ഇടിഞ്ഞു. ദൈനംദിന കൊറോണ വൈറസ് കേസുകളിൽ റെക്കോർഡ് കുതിച്ചുചാട്ടവും ഇന്നത്തെ വിപണി വികാരത്തെ സ്വാധീനിച്ചു. സെൻസെക്സ് 194 പോയിൻറ് കുറഞ്ഞ് 37,935 ലും നിഫ്റ്റി 62 പോയിന്റ് നഷ്ടത്തിൽ 11,132ലും ക്ലോസ് ചെയ്തു. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, അൾട്രാടെക് സിമൻറ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
2021 മാർച്ചോടെ കിട്ടക്കടം മൊത്തം വായ്പയുടെ 15 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട റിപ്പോർട്ടിനെത്തുടർന്നാണ് ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞത്. നിഫ്റ്റി ബാങ്കിംഗ് സൂചിക 3.5 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഫിൻ സർവീസസ് സൂചിക 2.4 ശതമാനം ഇടിഞ്ഞു.

കിട്ടക്കട വ്യവസ്ഥ കുത്തനെ ഉയർന്നതിനാൽ ഐസിഐസിഐ ബാങ്ക് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി. മാനേജിംഗ് ഡയറക്ടർ ആദിത്യ പുരി ജൂലൈ 21 ന് ശേഷം 843 കോടി രൂപയുടെ ബാങ്കിന്റെ ഓഹരികൾ വിറ്റതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്കിനും 3.5 ശതമാനം നഷ്ടം നേരിട്ടു.
അതേസമയം, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ മാത്രമാണ് യഥാക്രമം 1.8 ശതമാനം, 0.35 ശതമാനം വർധനവ് രേഖപ്പെടുത്തിയത്. നിഫ്റ്റി ഫാർമ, നിഫ്റ്റി റിയൽറ്റി എന്നിവയ്ക്കും 1.5 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications
