ഇന്നലത്തേത് പോലെ തന്നെ ഇന്ത്യൻ സൂചികകൾ ഇന്നും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 12850ന് അടുത്താണ് വ്യാപാരം നടത്തുന്നത്. രാവിലെ 09:16ന് സെൻസെക്സ് 284,74 പോയിൻറ് അഥവാ 0.64% കുറഞ്ഞ് 43895.31ലെത്തി. നിഫ്റ്റി 76.20 പോയിന്റ് അഥവാ 0.59% താഴ്ന്ന് 12862,10ൽ എത്തി. ഏകദേശം 483 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 642 ഓഹരികൾ ഇടിഞ്ഞു. 77 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
പവർഗ്രിഡ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എൽ ആൻഡി ടി തുടങ്ങിയ ഓഹരികളാണ് ബിഎസ്ഇ സെൻസെക്സിൽ രാവിലെ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്നത്. ബജാജ് ഫിൻസെർവ്, ടിസിഎസ്, ടാറ്റാ സ്റ്റീൽ, മാരുതി, ബജാജ് ഫിനാൻസ്, റിലയൻസ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നേട്ടം.

എൻഎസ്‌ഇയിൽ ഇന്ന് ഏറ്റവും സജീവമായ ഓഹരികൾ വൊഡ ഐഡിയ, ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്ക് എന്നിവയാണ്. ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ 20% നഷ്ടത്തിലാണ്. സ്‌പൈസ് ജെറ്റ് ഓഹരികൾ 6% ഉയർന്നു. 7,000 കോടി രൂപയ്ക്ക് മുകളിലുള്ള മെഗാ കരാറിനെ തുടർന്ന് എൽ ആൻഡ് ടി ഓഹരികൾ ഇന്ന് ഒരു ശതമാനം ഉയർന്ന് 1,160 രൂപയായി.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യുഎസിലെ പ്രധാന നഗരങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്കകൾക്കിടയിൽ വാൾസ്ട്രീറ്റിലെ ഇടിവിനെ തുടർന്ന് മിക്ക ഏഷ്യൻ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. ഓസ്‌ട്രേലിയയുടെ എസ് ആന്റ് പി ആദ്യ വ്യാപാരത്തിൽ 0.5 ശതമാനം നഷ്ടം നേരിട്ടപ്പോൾ ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 0.02 ശതമാനം നഷ്ടപ്പെട്ടു. ജപ്പാനിലെ നിക്കി 225 0.4 ശതമാനം ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
