ആകെമൊത്തം ബ്രേക്കൗട്ടുകളുടെ 'പൂരം'! കഴിഞ്ഞ എട്ടു ദിവസത്തെ വിപണിയുടെ തുടര്‍ച്ചയായ കുതിപ്പില്‍ ഒരുപിടി ഓഹരികള്‍ 'ശാപമോക്ഷം' കിട്ടി പുറത്തുവരികയാണ്. ഈ ബഹളത്തിനിടെ ആരില്‍ നോട്ടമുറപ്പിക്കണം? നിക്ഷേപകര്‍ ആശയക്കുഴപ്പത്തിലാണ്.
ബുധനാഴ്ച്ച മുഖ്യസൂചികയായ നിഫ്റ്റി 17,800 കടമ്പ വിജയകരമായി പിന്നിട്ടപ്പോള്‍ ഏറെയധികം ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു കുഞ്ഞന്‍ ഓഹരിയുണ്ട്. ഏതെന്നല്ലേ, ഇഐഎച്ച് ലിമിറ്റഡ്.

ആതിഥ്യസേവന രംഗത്തും അനുബന്ധ മേഖലകളിലും ചുവടുറപ്പിക്കുന്ന ഇഐഎച്ച് ലിമിറ്റഡ് 10,246 കോടി രൂപയുടെ വിപണി മൂല്യമാണ് അവകാശപ്പെടുന്നത്. 12 മാസത്തെ പിഇ അനുപാതം 41.82.
കഴിഞ്ഞ രണ്ടുത്രൈമാസപാദങ്ങളില് മ്യൂച്വല്‍ ഫണ്ടുകളുടെ ഇഷ്ട ഓഹരിയായി മാറാന്‍ ഇഐഎച്ച് ലിമിറ്റഡിന് കഴിഞ്ഞു. 2022 ജൂണില്‍ 9.64 ശതമാനം ആയിരുന്നു സ്റ്റോക്കില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പങ്കാളിത്തം. 2022 ഡിസംബര്‍ ആയപ്പോഴേക്കുമിത് 11.71 ശതമാനമായി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021, 2022 സാമ്പത്തിക വര്‍ഷങ്ങളില്‍ തുടരെ നഷ്ടം രേഖപ്പെടുത്തിയ ഇഐഎച്ച് ലിമിറ്റഡ് 2023 സാമ്പത്തിക വര്‍ഷം വീണ്ടും ലാഭത്തില്‍ കടന്നിട്ടുണ്ട്.
2022 ഏപ്രില്‍ - 2023 മാര്‍ച്ച് കാലയളവില്‍ 245 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കോവിഡിന് മുന്‍പ് കൈവരിച്ച 148.8 കോടി രൂപയെന്ന റെക്കോര്‍ഡും ഇഐഎച്ച് ഇക്കുറി തിരുത്തി.
ടെക്നിക്കല്‍ ചിത്രം പരിശോധിക്കുമ്പോള്‍ ഗംഭീരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇഐഎച്ച് ലിമിറ്റഡിന്റെ ഓഹരി വിലയില്‍ കാണാം. പ്രതിദിന ചാര്‍ട്ടിലെ അവരോഹണ പാതയില്‍ നിന്നും പുറത്തുകടക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു.

Image Source: Investing.com
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ തൊട്ട് സാവധാനം താഴേക്ക് ഇറങ്ങുകയായിരുന്നു ഓഹരി. എന്നാല്‍ ബുധനാഴ്ച്ച ട്രെന്ഡ്ലൈന് പ്രതിരോധം ഭേദിച്ച് മുകളിലേക്ക് ഉയരാന്‍ ഇഐഎച്ച് ലിമിറ്റഡിന് കഴിഞ്ഞിട്ടുണ്ട്.
സ്റ്റോക്കിലെ ട്രെന്ഡുമാറ്റം സൂക്ഷ്മതയോടെയാണ് ബുള്ളിഷ് ട്രേഡര്‍മാര്‍ വീക്ഷിക്കുന്നത്. ദീര്‍ഘമായ ട്രെന്ഡ്ലൈനില് നിന്നുള്ള ചാട്ടം ഡൗണ്ട്രെന്ഡിന് പരിസമാപ്തിയായെന്ന സൂചനയാണ്.
നേരത്തെ, താഴേക്കുള്ള വരവിനിടെ ഒന്നുരണ്ടുതവണ കുതിച്ചുയരാന്‍ സ്റ്റോക്ക് ശ്രമം നടത്തിയിരുന്നു. മുന്നോട്ടുള്ള ഉയര്‍ച്ചയില്‍ ഈ നിലവാരങ്ങള്‍ ടാര്‍ഗറ്റുകളായി പരിണമിക്കും.
നിലവില്‍ 171.70 രൂപയാണ് കമ്പനിയുടെ ഓഹരി വില. ബുധനാഴ്ച്ച മാത്രം ഓഹരി വിലയിലേക്ക് 4.35 രൂപ കൂട്ടിച്ചേര്‍ക്കാന്‍ സ്റ്റോക്കിന് സാധിച്ചു. 169.30 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി ഒരുഘട്ടത്തില്‍ 174.80 രൂപ വരെയ്ക്കും ഉയരുകയുണ്ടായി.
പ്രതിദിന ചാര്‍ട്ട് വിലയിരുത്തുമ്പോള്‍ 177 രൂപയില്‍ ഇഐഎച്ച് ലിമിറ്റഡ് ആദ്യ കടമ്പ നേരിടും. 2023 ഫെബ്രുവരി 1 -ന് രേഖപ്പെടുത്തിയ ഉയരമാണിത്. തുടര്‍ന്ന് 184 രൂപയില്‍ രണ്ടാമത്തെ കടമ്പ തയ്യാറാണ് (2023 ജനുവരി 10 -ന് രേഖപ്പെടുത്തിയ ഉയരം).
അടുത്ത ഏതാനും ആഴ്ച്ചകള്‍ കൊണ്ട് 200 രൂപ മാര്‍ക്ക് പിന്നിടാന്‍ ഇഐഎച്ച് ലിമിറ്റഡിന് ശേഷിയുണ്ട്.
സ്റ്റോക്കിലെ വോളിയം വര്‍ധനവും പ്രത്യേകം പരാമര്‍ശിക്കണം. 2023 മാര്‍ച്ച് രണ്ടാം പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വോളിയം ബുധനാഴ്ച്ച ഇഐഎച്ച് ലിമിറ്റഡ് രേഖപ്പെടുത്തുകയുണ്ടായി (6.18 ലക്ഷം).
ഇനി സാഹചര്യങ്ങള്‍ പ്രതികൂലമാണെന്ന് കരുതാം. ഈ അവസരത്തില്‍ 163 രൂപ നിലവാരത്തില്‍ ശക്തമായ പ്രതിരോധം ഇഐഎച്ച് ഓഹരികള്‍ക്കുണ്ട്. ട്രേഡര്‍മാര്‍ സ്റ്റോപ്പ് ലോസ് കരുതേണ്ടതും 163 രൂപയില്‍ത്തന്നെ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
