ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു, സെൻസെക്സിൽ 1,000 പോയിന്റ് നഷ്ടം, നിഫ്റ്റി 8,700ൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച ഉച്ചകഴിഞ്ഞ് സെഷനിൽ കൂടുതൽ ഇടിവ് രേഖപ്പെടുത്തി. 2.6 ശതമാനം വീതം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബി‌എസ്‌ഇ സെൻ‌സെക്സ് 780 പോയിൻറ് കുറഞ്ഞ് 29,798 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. കോവിഡ് 19 ആശങ്കകൾക്കിടയിൽ പണലഭ്യത വർധിപ്പിക്കുമെന്ന് ഉറപ്പുനൽകിയതിലൂടെ ആഗോള വിപണികളിൽ നിക്ഷേപകരുടെ പ്രതീക്ഷകളെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുകയും വിപണിയിൽ പുരോഗതികൾ പ്രകടമാകുകയും ചെയ്തു.

കോവിഡ് 19

കോവിഡ് 19

ചൈനയിൽ തുടങ്ങി കോവിഡ് -19 വൈറസ് കേസുകൾ ചൈനയ്ക്ക് പുറത്തും വൻതോതിൽ ഉയർന്നതോടെ പ്രധാന സമ്പദ്‌വ്യവസ്ഥകളെയെല്ലാം തന്നെ ബാധിക്കുകയും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്തു. 2020 മാർച്ച് 18 വരെ നിലവിൽ 197,496 കേസുകളും കൊറോണ വൈറസ് ബാധിച്ച് 7,940 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 81,911 പേർ ആഗോളതലത്തിൽ സുഖം പ്രാപിച്ചു വരുന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 147 ആയി ഉയർന്നു. കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ ബുധനാഴ്ചയോടെ 4 ആയി ഉയർന്നു.

ഓഹരി വിപണിയിൽ ഇന്നും കനത്ത ഇടിവ്, രണ്ടാമത്തെ വലിയ ഇൻട്രാ ഡേ നഷ്ടംഓഹരി വിപണിയിൽ ഇന്നും കനത്ത ഇടിവ്, രണ്ടാമത്തെ വലിയ ഇൻട്രാ ഡേ നഷ്ടം

ഏഷ്യൻ സൂചികകൾ

ഏഷ്യൻ സൂചികകൾ

ഏഷ്യൻ സൂചികകൾ ഇന്ന് കൂടുതൽ നഷ്ടം രേഖപ്പെടുത്തി. എസ്‌ജി‌എക്സ് നിഫ്റ്റി, കോസ്പി എന്നിവ 4 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ തായ്‌വാൻ, ഹാംഗ് സെങ് സൂചികകളിൽ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിക്കിയും ജക്കാർത്ത കോമ്പോസിറ്റും 1.5% വീതം കുറഞ്ഞു. സ്ട്രെയിറ്റ് ടൈംസും സെറ്റ് കോമ്പോസിറ്റ് സൂചികകളും മാത്രമാണ് ഇന്ന് നേട്ടത്തിൽ വ്യാപാരം നടത്തുന്നത്. തുടർച്ചയായ എട്ട് സെഷനുകൾക്ക് ശേഷം അന്താരാഷ്ട്ര തലത്തിൽ വെള്ളി വില ഇന്ന് 1.7 ശതമാനം ഉയർന്ന് 12.81 ഡോളറിലെത്തി.

എസ്‌ബി‌ഐ കാർഡ്‌സിന് ഓഹരി വിപണിയിൽ തിരിച്ചടിഎസ്‌ബി‌ഐ കാർഡ്‌സിന് ഓഹരി വിപണിയിൽ തിരിച്ചടി

അഡ്വാൻസ് ഇടിവ് അനുപാതം

അഡ്വാൻസ് ഇടിവ് അനുപാതം

ബി‌എസ്‌ഇ, എൻ‌എസ്‌ഇ എന്നിവയുടെ അഡ്വാൻസ് ഇടിവ് അനുപാതം 0.30 നും 0.47 നും ഇടയിലാണുള്ളത്. എൻ‌എസ്‌ഇയിൽ 501 ഓഹരികൾ നേട്ടം കൈവരിക്കുമ്പോൾ 1,068 ഓഹരികൾ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. 91 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. 1,581 ഓഹരികൾ ബി‌എസ്‌ഇയിൽ ഇടിവ് രേഖപ്പെടുത്തുന്നു. 493 ഓഹരികൾ നേട്ടത്തിലാണ്. 18 ഓഹരികൾക്ക് ഇന്ന് മാറ്റമില്ല.

മൂഡീസ് പ്രവചനം

മൂഡീസ് പ്രവചനം

കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനെ തുടർന്ന് മൂഡീസ് ഇൻ‌വെസ്റ്റേഴ്സ് സർവീസ് 2020ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.3 ശതമാനമായി കുറച്ചിരുന്നു. മൂഡീസിന് പിന്നാലെ ഏഷ്യാ പസഫിക് മേഖല മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഭയന്ന് റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്‌സ് (എസ് ആന്റ് പി) 2020 ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറച്ചു.

കോവിഡ് ഭീതിയിൽ ആഗോള വിപണി, സെൻസെക്സിൽ 2000 പോയിന്റ് ഇടിവ്കോവിഡ് ഭീതിയിൽ ആഗോള വിപണി, സെൻസെക്സിൽ 2000 പോയിന്റ് ഇടിവ്

English summary

stock market falling, losing over 1,000 points in the Sensex, nifty at 8,700 | ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു, സെൻസെക്സിൽ 1,000 പോയിന്റ് നഷ്ടം, നിഫ്റ്റി 8,700ൽ

Equity benchmark indices Sensex and Nifty declined further in the afternoon session on Wednesday. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X