ശക്തമായ ആഭ്യന്തര നിക്ഷേപകരുടെ വാങ്ങൽ കാരണം ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബിഎസ്‌ഇ സെൻസെക്സ് 218 പോയിൻറ് ഉയർന്ന് 36,689 മാർക്കിലെത്തിയപ്പോൾ എൻഎസ്‌ഇ നിഫ്റ്റി 53 പോയിൻറ് ഉയർന്ന് 10,793 ലെവലിൽ എത്തി. അതിരാവിലെ നടന്ന ട്രേഡിങ്ങ് സെഷനിൽ ബാങ്ക് നിഫ്റ്റി 158 പോയിന്റ് ഉയർന്ന് 21,755 ലെവലിൽ എത്തി. ഓപ്പണിംഗ് ബെൽ ട്രേഡ് സെഷനിൽ റിയൽറ്റി, മെറ്റൽ, ഐടി, ടെക് ഓഹരികൾ എന്നിവയാണ് പ്രധാന നേട്ടം കൈവരിച്ചത്.
പ്രധാന ഏഷ്യൻ വിപണികളിൽ ജാപ്പനീസ് നിക്കി ഇന്ന് 0.21 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ കോസ്പി 0.76 ശതമാനം ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 0.50 ശതമാനം ഉയർന്നപ്പോൾ ഷാങ്ഹായ് സൂചിക 0.51 ശതമാനം ഇടിഞ്ഞു. വാൾസ്ട്രീറ്റിൽ ഇന്നലെ ഡോവ് ജോൺസ് 0.50 ശതമാനവും നാസ്ഡാക്ക് 0.73 ശതമാനവും സ്മോൾകാപ്പ് 2000 0.90 ശതമാനവും എസ് ആന്റ് പി 500 0.34 ശതമാനവും ഇടിഞ്ഞു.

ടാറ്റ സ്റ്റീലിന്റെ നേതൃത്വത്തിൽ മെറ്റൽ സൂചിക ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ എച്ച്സിഎൽ ടെക്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും സജീവമായ മറ്റ് ഓഹരികൾ. ഐടി കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസ് ജൂൺ പാദത്തിൽ 7.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം 3,154 കോടി രൂപയായിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4 ശതമാനം ഇടിഞ്ഞ് 17,841 കോടി രൂപയായി. മുൻ പാദത്തിൽ 18,590 കോടി രൂപയായിരുന്നു വരുമാനം. കമ്പനിയുടെ ഡോളർ വരുമാനം 7.4 ശതമാനം ഇടിഞ്ഞ് 2,356 മില്യൺ ഡോളറിലെത്തി.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications