ബെഞ്ച്മാർക്ക് സൂചികകൾ ഇൻട്രാഡേയിലെ താഴ്ന്ന നിലയിൽ നിന്ന് മികച്ച തിരിച്ചുവരവ് നടത്തി. തുടർച്ചയായ പത്താം ദിവസവും നിഫ്റ്റി 11950 ന് മുകളിലേയ്ക്ക് ഉയർന്നു. 15:30ന് സെൻസെക്സ് 169.23 പോയിൻറ് അഥവാ 0.42 ശതമാനം ഉയർന്ന് 40794.74 ൽ എത്തി. നിഫ്റ്റി 36.50 പോയിൻറ് അഥവാ 0.31 ശതമാനം ഉയർന്ന് 11971 ൽ എത്തി. ഏകദേശം 1202 ഓഹരികൾ ഇന്ന് മുന്നേറി, 1439 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 160 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബജാജ് ഫിൻസെർവ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. വിപ്രോ, എൻടിപിസി, ഒഎൻജിസി, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ബാങ്ക്, എഫ്എംസിജി, മെറ്റൽ എന്നിവ ഒഴികെയുള്ള മേഖല സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചിക നേരിയ നഷ്ടത്തിൽ അവസാനിക്കുകയും മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 10.3 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവചനം നടത്തി.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications