റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടത്തിൽ ഇന്ത്യൻ സൂചികകൾ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിച്ചു. 5,512.50 കോടി രൂപ റിലയൻസ് റീട്ടെയിൽ വെഞ്ച്വർസിൽ നിക്ഷേപിക്കുമെന്ന് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി അറിയിച്ചതിനെ തുടർന്നാണ് റിലയൻസിന്റെ ഓഹരി വില കുതിച്ചുയർന്നത്. ടൈറ്റൻ, എച്ച് യുഎൽ, മാരുതി, എം ആൻഡ് എം എന്നിവയും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇന്നത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സൂചികയാണ് നിഫ്റ്റി ഓട്ടോ ആണ്.

നിഫ്റ്റി ഓട്ടോ ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി മീഡിയ ഇന്ന് രണ്ട് ശതമാനം താഴ്ന്നു. ഫെബ്രുവരി 25 ന് ശേഷം ആദ്യമായാണ് ഇന്ന് നിഫ്റ്റി 11,700 ന് മുകളിൽ എത്തുന്നത്. മിഡ്‌ക്യാപ് സൂചിക ഇന്ന് നഷ്ടത്തിലായിരുന്നു. സെൻസെക്സ് 304 പോയിന്റ് ഉയർന്ന് 39,879 ലും നിഫ്റ്റി 76 പോയിന്റ് നേടി 11,739 ലുമാണ് ക്ലോസ് ചെയ്തത്. രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യൻ രൂപ ഇന്ന് നേട്ടത്തിൽ അവസാനിച്ചു. യുഎസ് ഡോളറിനെതിരെ രൂപ 73.33 എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.
നിഫ്റ്റി ബാങ്ക് 111 പോയിന്റ് ഉയർന്ന് 22,965 ലും മിഡ്‌കാപ്പ് 88 പോയിൻറ് കുറഞ്ഞ് 17,128 ലും എത്തി. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി എന്നിവയാണ് നിഫ്റ്റിയിൽ മികച്ച സംഭാവന നൽകിയ ഓഹരികൾ. റിലയൻസ് ഇന്ന് 2 ശതമാനം നേട്ടം കൈവരിച്ചു. രണ്ടാം പാദത്തിലെ ഏറ്റവും കുറഞ്ഞ എയുഎം വളർച്ച റിപ്പോർട്ട് ചെയ്തതിന് ശേഷം ബജാജ് ഫിനാൻസ് ഓഹരികൾ നിഫ്റ്റിയിൽ കുത്തനെ ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
