ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ 10 ലക്ഷത്തിനടുത്ത് എത്തിയപ്പോഴും ഓഹരി വിപണി ഇന്ന് നേട്ടം നിലനിർത്തി. ഇൻഫോസിസിന്റെ മികച്ച വരുമാനം ഐടി ഓഹരികൾ ഉയർത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് മികച്ച നേട്ടം കൈവരിച്ചു. ഫിനാൻസ്, ഓട്ടോ ഓഹരികളിലെ നേട്ടവും വിപണി വികാരം ഉയർത്തി. സെൻസെക്സ് 420 പോയിന്റ് ഉയർന്ന് 36,471 ലും നിഫ്റ്റി 122 പോയിന്റ് ഉയർന്ന് 10,740 ലുമാണ് ക്ലോസ് ചെയ്തത്.
സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് പ്രതീക്ഷിച്ചതിലും മികച്ച ജൂൺ പാദ ലാഭം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇൻഫോസിസ് ഓഹരികൾ 15 ശതമാനം ഉയർന്ന് 955.50 രൂപയിലെത്തി. ഓഹരി വില 9.5 ശതമാനം ഉയർന്നു. ഇതിനെ തുടർന്ന് നിഫ്റ്റി ഐടി സൂചിക ഏകദേശം 3 ശതമാനം ഉയർന്നു. എൽ ആന്റ് ടി ഇൻഫോടെക്, എംഫാസിസ്, മൈൻട്രീ, എച്ച്സിഎൽ ടെക് എന്നിവയുടെ ഓഹരികളും 3-5 ശതമാനം വരെ ഉയർന്നു.

ഐടി സൂചിക കൂടാതെ നിഫ്റ്റി ഫാർമ 1.5 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഫിനാൻസ്, നിഫ്റ്റി ഓട്ടോ എന്നിവ ഒരു ശതമാനം വീതം ഉയർന്നു. നിഫ്റ്റി 50 സൂചികയിൽ ഇൻഫോസിസ്, ബിപിസിഎൽ, സിപ്ല, എം ആൻഡ് എം, ബ്രിട്ടാനിയ എന്നിവയാണ് മുൻനിര നേട്ടക്കാർ. ഭാരതി ഇൻഫ്രാറ്റെൽ, ഐടിസി, ടെക് മഹീന്ദ്ര, സീ, ഐഒസി എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.
ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) വഴി പുതിയ ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്ത് ഫണ്ട് സ്വരൂപിക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചിട്ടും വ്യക്തിഗത ഓഹരികളിൽ യെസ് ബാങ്ക് തുടർച്ചയായ ആറാം സെഷനിലും 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 6 ട്രേഡിംഗ് സെഷനുകളിൽ ഓഹരികൾ 32 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
