അസ്ഥിരമായ വ്യാപാരത്തിന് ശേഷം ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ഉയർന്നു. ഇന്നത്തെ ഏറ്റവും മികച്ച പ്രകടന സൂചികയായി നിഫ്റ്റി റിയൽറ്റി തുടർന്നു. ഒബ്റോയ് ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്നു. അതേസമയം, എച്ച്‌സിഎൽ ടെക്നോളജീസ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഇന്ത്യൻ രൂപ ഇന്ന് താഴ്ന്നു. യുഎസ് ഡോളറിനെതിരെ രൂപ 73.46 ൽ അവസാനിച്ചു. തിങ്കളാഴ്ച ഇത് 73.37 ആയിരുന്നു.
ബാങ്കിംഗ് സൂചിക മുന്നേറിയതോടെ ഇന്ത്യൻ സൂചികകൾ പ്രധാനമായും ഇന്ന് ഐടി ഓഹരികളെയും ചില ഫിനാൻസ് ഓഹരികളെയും ആശ്രയിച്ചാണ് മുന്നേറിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ ഇന്നത്തെ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകി. സെൻസെക്സ് 113 പോയിന്റ് ഉയർന്ന് 40,544 എന്ന നിലയിലും നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 11,897 ലും എത്തി.

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.4 ശതമാനവും ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി റിയൽറ്റി നാല് ശതമാനവും നിഫ്റ്റി ഐടി 1.4 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ എന്നിവ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി എനർജി ഒരു ശതമാനവും നിഫ്റ്റി എഫ്എംസിജി 0.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി. മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
എച്ച്.സി.എൽ ടെക്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയ, ഒ.എൻ.ജി.സി, ഐ.ഒ.സി, ഗെയിൽ എന്നിവ നഷ്ടത്തിന് നേതൃത്വം നൽകി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
