ഇന്ത്യൻ സൂചികകൾ വ്യാഴാഴ്ച റെക്കോർഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. പ്രധാനമായും, ഫിനാൻസ്, ഓട്ടോ, മെറ്റൽ സൂചികകളാണ് നേട്ടങ്ങൾക്ക് കാരണമായത്. എന്നിരുന്നാലും, നേരിയ ഇടിവ് ഐടി മേഖലയിൽ പ്രകടമാണ്. സെൻസെക്സ് 335 പോയിൻറ് ഉയർന്ന് 44,953 എന്ന പുതിയ ഉയരത്തിലെത്തി. നിഫ്റ്റി 101 പോയിന്റ് ഉയർന്ന് റെക്കോഡ് ഉയർന്ന നിലയായ 13,215 ലെത്തി.
മിഡ്കാപ്പ്, സ്മോൾക്യാപ് സൂചികകൾ അര ശതമാനം വീതം ഉയർന്നു. ഗെയിൽ, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, മാരുതി, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, പവർഗ്രിഡ്, ബജാജ് ഓട്ടോ എന്നിവയ്ക്കാണ് നഷ്ടം നേരിടുന്നത്. ഓട്ടോ അനുബന്ധ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി ഓഹരികൾ 3% ത്തിൽ കൂടുതൽ ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) നവംബറിൽ വിൽപ്പനയിൽ 1.7 ശതമാനം വർധന രേഖപ്പെടുത്തി 1,53,223 യൂണിറ്റിലെത്തിയിരുന്നു. വിപ്രോ 0.47% ഉയർന്നു. മാരുതിയാണ് സെൻസെക്സിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കുന്നത്.
എൽ & ടി, ടാറ്റ സ്റ്റീൽ, ഒഎൻജിസി എന്നിവയും മികച്ച പ്രകടനം കാഴ്ച്ച വച്ചു. ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, പവർ ഗ്രിഡ്, ടിസിഎസ് എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടം രേഖപ്പെടുത്തുന്നത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
