ഇന്ത്യൻ സൂചികകൾ നവംബർ 17 ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 12,850 ലെവലിനു മുകളിലാണ് തുറന്നത്. രാവിലെ 09:16ന് സെൻസെക്സ് 319.77 പോയിൻറ് അഥവാ 0.73 ശതമാനം ഉയർന്ന് 43957.75 ൽ എത്തി. നിഫ്റ്റി 82.20 പോയിൻറ് അഥവാ 0.64 ശതമാനം ഉയർന്ന് 12862.50 ൽ എത്തി. ഏകദേശം 866 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 330 ഓഹരികൾ ഇടിഞ്ഞു, 99 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, എം ആൻഡ് എം, റിലയൻസ് തുടങ്ങിയ ഓഹരികളാണ് രാവിലെ മികച്ച മുന്നേറ്റം നടത്തുന്നത്. എച്ച്സിഎൽ ടെക്, ഐടിസി, ബജാജ് ഓട്ടോ, ഇൻഫോസിസ്, ടിസിഎസ്, ആക്സിസ് ബാങ്ക് എന്നിവ സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി.
ടാറ്റാ സ്റ്റീൽ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 511 രൂപയിലെത്തി. നാല് ശതമാനം വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ 13 ന് കമ്പനി ലാഭത്തിൽ 59.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ വരുമാനം 1,635.4 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4,043.5 കോടി രൂപയായിരുന്നു.
യുഎസ് വിപണികൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തതിനെ തുടർന്ന് ഏഷ്യൻ വിപണികളിലും ഇന്ന് നേട്ടം പ്രകടമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
