ഇന്ത്യന്‍ വിപണി ഒരിക്കല്‍ക്കൂടി ടോപ്പ് ഗിയറില്‍ കടന്നിരിക്കുന്നു. പുതിയവാരം 18,600 എന്ന നിര്‍ണായക നിലവാരം മുറുക്കെപ്പിടിച്ചാണ് മുഖ്യസൂചികയായ നിഫ്റ്റിയുടെ പ്രയാണം.
വാരാന്ത്യം യുഎസ് മാര്‍ക്കറ്റുകളിലുണ്ടായ സ്ഫോടനാത്മകമായ ഉയര്‍ച്ചയും ഏഷ്യന്‍ വിപണികളിലെ പ്രസരിപ്പും നിഫ്റ്റിക്ക് പുത്തനുണര്‍വ് സമ്മാനിക്കുന്നുണ്ട്. വൈകാതെ 18,300-18,600 റേഞ്ചില്‍ നിന്നും പുറത്തുകടക്കാന്‍ സൂചികയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

എന്തായാലും ഒരു കാര്യം വ്യക്തം. ഇന്ത്യന്‍ വിപണി കുതിക്കാനുള്ള ഒരുക്കത്തില്ത്തന്നെ. മാര്‍ച്ചിലെ വീഴ്ച്ച മറികടന്ന നിഫ്റ്റി, നിലവില്‍ 9.5 ശതമാനം വളര്‍ച്ച കയ്യടക്കുന്നുണ്ട്. സ്മോള്‍ കാപ്പ്, മിഡ് കാപ്പ് രംഗങ്ങളായിരിക്കും മുന്നോട്ട് സൂചികയുടെ വേഗം നിശ്ചയിക്കുക.
തിങ്കളാഴ്ച്ച ഒരുപിടി സ്മോള്‍ കാപ്പ് ഓഹരികള്‍ 'ശക്തിമരുന്ന്' കുടിച്ച മട്ടിലാണ്. ഇക്കൂട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്ന ഓഹരികളില്‍ ഒന്നാണ് ഗംഗ ഫോര്‍ജിങ് ലിമിറ്റഡ്. പുതിയവാരവും 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് സ്റ്റോക്ക് കണ്ടിരിക്കുന്നു.
5.35 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനിയുടെ ഓഹരി വില ഏറെ വൈകാതെ 5.50 രൂപയിലേക്ക് കാലെടുത്തുവെച്ചു. ഇന്നത്തെ മാത്രം ഉയര്‍ച്ച 19.57 ശതമാനം! വെള്ളിയാഴ്ച്ചയും 20 ശതമാനം ഉയര്‍ച്ച കയ്യടക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞിരുന്നു. 4.6 രൂപയിലാണ് ഗംഗ ഫോര്‍ജിങ് വാരാന്ത്യം ഇടപാടുകള്‍ നിര്‍ത്തിയത്.
ഗംഗ ഫോര്‍ജിങ് ലിമിറ്റഡ്. പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും പരിചയക്കുറവ് കാണാം. ഇരുമ്പ്, സ്റ്റീല്‍ ഫോര്‍ജിങ്ങുകള്‍ നിര്‍മിക്കുന്ന മൈക്രോ കാപ്പ് കമ്പനിയാണിത്. വിപണി മൂല്യം 40 കോടി രൂപ. കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ തുടരാന്‍ കഴിയുന്നവെന്ന വസ്തുത സ്റ്റോക്കിലേക്ക് 'ഭാഗ്യാന്വേഷികളുടെ' ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
2023 സാമ്പത്തിക വര്‍ഷം 1.65 കോടി രൂപയുടെ അറ്റാദായം കുറിക്കാന്‍ ഗംഗ ഫോര്‍ജിങ് ലിമിറ്റഡിന് സാധിച്ചു. ഇക്കാലയളവില്‍ മൊത്ത വരുമാനം 33.98 കോടി രൂപയെന്ന റെക്കോര്‍ഡിലേക്കും എത്തി.
ടെക്നിക്കല്‍ ചിത്രം പരിശോധിച്ചാല്‍ വ്യക്തമായ ബ്രേക്കൗട്ട് സ്റ്റോക്കില്‍ കാണാം. പ്രതിദിന ചാര്‍ട്ടിലെ സമമിതമായ ത്രികോണ പാറ്റേണില്‍ (Symmetrical Triangle Pattern) നിന്നും പുറത്തുച്ചാടാന് ഗംഗ ഫോര്‍ജിങ് ഓഹരികള്‍ക്ക് കഴിഞ്ഞു.

Image Source: Investing.com
പറഞ്ഞുവരുമ്പോള്‍ ഭീകരമായ വീഴ്ച്ചയ്ക്ക് ശേഷമാണ് കമ്പനിയുടെ ഇപ്പോഴത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 2022 ഫെബ്രുവരിയില്‍ 25 രൂപയില്‍ തലയുയര്‍ത്തി നിന്ന സ്റ്റോക്കാണ് 2023 മാര്‍ച്ചില്‍ 3 രൂപയിലേക്ക് ചുരുങ്ങിയത്.
താഴെത്തട്ടില്‍ നിന്നുള്ള ബ്രേക്കൗട്ട് മുന്‍നിര്‍ത്തി സ്റ്റോക്കില്‍ ഗൗരവമായ വാങ്ങലുകള്‍ക്ക് മുന്നോട്ട് സാധ്യതയുണ്ട്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. മൈക്രോ കാപ്പ് ഓഹരികളില്‍ അപകടസാധ്യത ഏറെയുണ്ട്. അതിഭീകരമായ കയറ്റിറക്കങ്ങള്‍ മൈക്രോ കാപ്പ് ഓഹരികളില്‍ പതിവാണ്.
അതുകൊണ്ട് പരിചയസമ്പന്നരല്ലാത്ത നിക്ഷേപകരും ട്രേഡര്‍മാരും ഗംഗ ഫോര്‍ജിങ് പോലുള്ള മൈക്രോ കാപ്പ് ഓഹരികളില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതം. ഇതേസമയം, ഗംഗ ഫോര്‍ജിങ്ങില്‍ 'ഭാഗ്യപരീക്ഷണം' നടത്താന്‍ ഒരുങ്ങുന്നവര്‍ നിര്‍ബന്ധമായും 3.4 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതണം. ട്രെന്‍ഡ് വീണ്ടും നെഗറ്റീവായി മാറുകയാണെങ്കില്‍ വലിയ നഷ്ടങ്ങളില്ലാതെ രക്ഷപ്പെടാന്‍ സ്റ്റോപ്പ് ലോസ് രീതി സഹായിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
