കാലം കുറച്ചായി ഫാര്‍മ ഓഹരികള്‍ നിറംകെട്ട് നില്ക്കാന് തുടങ്ങിയിട്ട്. കോവിഡ് ഭീതിയൊഴിഞ്ഞതോടെ പോര്‍ട്ട്ഫോളിയോയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപകര്‍ ഫാര്‍മ സ്റ്റോക്കുകള്‍ വിറ്റൊഴിവാക്കി.
ഫലമോ, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിഫ്റ്റി ഫാര്‍മ സൂചിക 13.3 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുന്നു.

വാസ്തവത്തില്‍, രണ്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് 2023 മാര്‍ച്ച് 14 -ന് സൂചികയെത്തിയത്. അന്നേ ദിവസം 11,542.45 പോയിന്റ് നില വരെയ്ക്കും നിഫ്റ്റി ഫാര്‍മ ഇടറി.
അടിസ്ഥാനപരമായി മുന്നിട്ട് നില്ക്കുന്ന 20 ഫാര്‍മസ്യൂട്ടിക്കല്‍, ലൈഫ് സയന്‍സസ് കമ്പനികള്‍ അടങ്ങുന്നതാണ് നിഫ്റ്റി ഫാര്‍മ സൂചിക.
ഫാര്‍മ രംഗം അടിത്തട്ടില്‍ നില്‍ക്കെ നിരവധി നിക്ഷേപ അവസരങ്ങള്‍ ഇപ്പോഴുണ്ട്. ഫാര്‍മ ഓഹരികള്‍ക്ക് വില തീരെ കുറഞ്ഞ് നില്ക്കുന്ന അവസരത്തില്‍ ഹ്രസ്വകാല, ദീര്‍ഘകാല നേട്ടങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്ക് ഒരു കൈപയറ്റാം.
നിലവില്‍ ഫാര്‍മ മേഖലയില്‍ ഓളം തീര്‍ക്കുന്നൊരു സ്റ്റോക്കിലാണ് ഏവരുടെയും നോട്ടം. സംഭവം ഏതെന്നല്ലേ, ഗ്ലാന്‍ഡ് ഫാര്‍മ ലിമിറ്റഡ്.
20,517 കോടി രൂപ വിപണി മൂല്യം കുറിക്കുന്ന ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് നിഫ്റ്റി ഫാര്‍മ സൂചികയില്‍ 2.04 ശതമാനം പങ്കാളിത്തമുണ്ട്.
2021 ഓഗസ്റ്റ് 12 -ന് രേഖപ്പെടുത്തിയ എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ നിന്നും 74 ശതമാനം തിരുത്തല്‍ സ്റ്റോക്ക് ഇതുവരെ കണ്ടുകഴിഞ്ഞു. 4,350 രൂപയില്‍ നിന്നും 1,130 രൂപയിലേക്കുള്ള തിരിച്ചിറക്കം സംഭവബഹുലം തന്നെ.

എന്തുകൊണ്ട് വീണു?
ഗ്ലാന്‍ഡ് ഫാര്‍മയുടെ അതിഭീകരമായ വീഴ്ച്ചയ്ക്ക് പിന്നില്‍ ഒന്നുരണ്ട് കാരണങ്ങളുണ്ട്.
വിതരണശൃഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ബിസിനസില്‍ തിരിച്ചടി നേരിട്ടതാണ് ഇതില്‍ പ്രധാനം. ഒപ്പം കോവിഡ് ഭീതി വിട്ടകന്നതോടെ വില്‍പ്പന വരുമാനത്തില്‍ ഗൗരവമായ ഇടിവ് കമ്പനി നേരിട്ടു.
ഇതേസമയം, ഗ്ലാന്‍ഡ് ഫാര്‍മയുടെ മുന്നോട്ടുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്ന ചില സംഭവവികാസങ്ങള്‍ ഇപ്പോള്‍ അരങ്ങേറുന്നുണ്ട്.
ചൈനീസ് വിപണിയില്‍ പിടിമുറുക്കുകയാണ് കമ്പനിയുടെ പ്രഥമലക്ഷ്യം. പുതിയ ഉത്പന്നങ്ങള്‍ ചൈനയില്‍ അവതരിപ്പിക്കാനുള്ള അനുമതിക്കായി കാത്തുനില്ക്കുകയാണിവര്. ചൈനയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, കസാക്കിസ്ഥാന്‍ വിപണികളിലും ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് നോട്ടമുണ്ട്.
നിലവില്‍ 1,280 രൂപയാണ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 12 മാസത്തിനിടെയുള്ള പിഇ അനുപാതം 20.76 ആണെന്നിരിക്കെ, നിക്ഷേപകര്‍ക്ക് മുന്നില്‍ ആകര്‍ഷകമായ അവസരമാണ് ഗ്ലാന്‍ഡ് ഫാര്‍മ സമര്‍പ്പിക്കുന്നത്.
ടെക്നിക്കല്‍ ചാര്‍ട്ട് പരിശോധിക്കുമ്പോള്‍ അടിത്തട്ട് കണ്ട് മടങ്ങാനുള്ള ഒരുക്കത്തിലാണ് ഈ സ്റ്റോക്ക്. എക്കാലത്തേയും താഴ്ന്ന നിലയ്ക്ക് അരികെ രൂപപ്പെട്ട 'ബുള്ളിഷ് ഡൈവര്‍ജന്‍സ്' ചിത്രം ട്രെന്‍ഡ് റിവേഴ്സല്‍ സൂചിപ്പിക്കുന്നു.
സമീപകാലത്തെ ഉയര്‍ച്ചയ്ക്കിടെ ഹ്രസ്വകാലയളവില്‍ വരയ്ക്കപ്പെട്ട ട്രെന്ഡ്ലൈന് പ്രതിരോധം ഭേദിക്കാന്‍ ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ അവസരത്തില്‍ ഹ്രസ്വകാല നിക്ഷേപകര്‍ക്ക് 1,400 രൂപ ലക്ഷ്യമാക്കി ഗ്ലാന്‍ഡ് ഫാര്‍മ ഓഹരികള്‍ സമാഹരിക്കാം. ഈ കടമ്പ ആധികാരികമായി കടന്നാല്‍ 1,550 രൂപ വരെയ്ക്കും ഉയരാന്‍ സ്റ്റോക്കിന് ശേഷിയുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
